ഹെെദരാബാദ്: ബ്ലാക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിനായി നോഡൽ സെന്‍റര്‍ സ്ഥാപിക്കാൻ കോട്ടിയിലെ ഗവണ്‍മെന്‍റ് ഇഎൻടി ആശുപത്രിക്ക് തെലങ്കാന സർക്കാർ നിർദേശം നൽകി. ബ്ലാക് ഫംഗസ് ബാധിച്ച കൊവിഡ് രോഗിള്‍ക്ക് ഗാന്ധി മെഡിക്കൽ കോളേജിലും ആശുപത്രിയിലും ചികിത്സ നൽകും.
ബ്ലാക് ഫംഗസ് ബാധിച്ച രോഗികൾക്ക് നേത്ര സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അവരെ സരോജിനി ദേവി നേത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും സർക്കാർ ഡോക്ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാന്ധി മെഡിക്കൽ കോളേജ്, സരോജിനി ദേവി ആശുപത്രി, കോട്ടി ഇഎൻടി ആശുപത്രി എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും സൂപ്രണ്ടുമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
also read: പ്രിയങ്കയുടെ മരണം, സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍
ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ നൽകണമെന്ന് തെലങ്കാന സ്റ്റേറ്റ് മെഡിക്കൽ സർവീസസ് & ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ് കോർപ്പറേഷനും (ടിഎസ്എംഎസ്ഐഡിസി) നിർദേശം നൽകി. ബ്ലാക് ഫംഗസും കൊറോണയും ബാധിച്ച രോഗികള്‍ക്ക് ചികിത്സ നല്‍കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രോഗികൾക്ക് സ്റ്റിറോയിഡുകൾ, ആൻറിബയോട്ടിക്കുകൾ, ആന്‍റിഫംഗൽ മരുന്നുകൾ എന്നിവ ശരിയായ സമയത്ത് നൽകുന്നുണ്ടെന്നും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാണെന്ന് ഉറപ്പു വരുത്തണമെന്നും ഡോക്ടർമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.