പുതുച്ചേരി: പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുടെ അധിക ചുമതല ഏറ്റെടുത്ത് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി രാജ് നിവാസിൽ വെച്ച് തമിഴിസൈ സൗന്ദരരാജന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി വി നാരായണസ്വാമി, സ്പീക്കർ ശിവകോലുന്തു, പ്രതിപക്ഷ നേതാവ് എൻ രംഗസാമി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ 26-ാമത് ലഫ്റ്റനന്‍റ് ഗവർണറും അഞ്ചാമത്തെ വനിത ലെഫ്റ്റനന്‍റ് ഗവർണറുമാണ് തമിഴിസൈ.
പുതുച്ചേരിയുടെ ചരിത്രത്തിൽ ആദ്യമായാണ് തമിഴ് സംസാരിക്കുന്ന ഒരാളെ ലഫ്റ്റനന്റ് ഗവർണറായി നിയമിക്കുന്നത്. ലഫ്റ്റനന്‍റ് ഗവർണറായിരുന്ന കിരൺ ബേദിയെ നീക്കിയാണ് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് അധിക ചുമതല നൽകിയത്.