ETV Bharat / bharat

Telangana Election 2023: ഒരുമിച്ച് നേരിടാമെന്ന് അമിത് ഷാ, 33 സീറ്റ് വേണമെന്ന് പവന്‍ കല്യാണ്‍: തെലങ്കാനയില്‍ ബിജെപി-ജനസേന സഖ്യം തെളിയുന്നു

BJP Janasena party seat adjustment in Telangana: ജനസേന നേതാവും നടനുമായ പവന്‍ കല്യാണും തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയും ആയി അമിത് ഷാ കൂടിക്കാഴ്‌ച നടത്തി. പിന്നാലെയാണ് ഒന്നിച്ച് നീങ്ങാന്‍ ഷാ നിര്‍ദേശിച്ചത്

Telengana election 2023 BJP Janasena seat adjustment  BJP Janasena seat adjustment in Telangana  Telangana Election 2023  അമിത് ഷാ  Janasena  BJP  പവന്‍ കല്യാണ്‍  കിഷന്‍ റെഡ്ഡി  തെലങ്കാന തെരഞ്ഞെടുപ്പ്  തെലങ്കാന തെരഞ്ഞെടുപ്പ് 2023
Telangana Election 2023
author img

By ETV Bharat Kerala Team

Published : Oct 26, 2023, 12:27 PM IST

ഹൈദരാബാദ് : വരുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസേനയുമായി ചേര്‍ന്ന് മത്സരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി (BJP Janasena party seat adjustment in Telangana). ജനസേന നേതാവും നടനുമായ പവന്‍ കല്യാണ്‍, ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ റെഡ്ഡി എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അമിത് ഷാ സംസ്ഥാനത്ത് യോജിച്ച് നീങ്ങാന്‍ നിര്‍ദേശം നല്‍കിയത്. സഖ്യം സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ പ്രാഥമിക ധാരണ ആയെന്നാണ് സൂചന. തെലങ്കാനയിലെ സഖ്യം സംബന്ധിച്ച് പവന്‍ കല്യാണും കിഷന്‍ റെഡ്ഡിയും അമിത് ഷായുമായി ബുധനാഴ്‌ച വൈകിട്ട് ഡല്‍ഹിയില്‍ 40 മിനിറ്റ് ചര്‍ച്ച നടത്തി (Telangana Election 2023).

വെള്ളിയാഴ്‌ച താന്‍ ഹൈദരാബാദിലെത്തുമെന്നും അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തണമെന്നും അമിത് ഷാ നിര്‍ദേശിച്ചതായാണ് വിവരം. ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യ കാര്യത്തില്‍ ധാരണയായെങ്കിലും ഏതൊക്കെ സീറ്റുകളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹൈദരാബാദ്, മഹബൂബ് നഗര്‍, ഖമ്മം, നല്‍ഗൊണ്ട, മേദക്ക് എന്നിവിടങ്ങളിലായി 33 സീറ്റുകള്‍ ലഭിക്കണമെന്നാണ് ജനസേന പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്ധ്രാപ്രദേശ് രാഷ്ട്രീയവും പവന്‍ കല്യാണ്‍ അമിത് ഷാ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്‍റെ ദുരവസ്ഥ കൂടിക്കാഴ്‌ചയില്‍ പവന്‍ കല്യാണ്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങളില്‍ തനിക്കാവുന്ന തരത്തില്‍ ഇടപെടാമെന്നും ആന്ധ്രയുടെ വികസനത്തിന് ആവശ്യമായ സഹായം നല്‍കാമെന്നും അമിത് ഷാ ഉറപ്പു നല്‍കി.

ആന്ധ്രാപ്രദേശില്‍ ജനസേന പാര്‍ട്ടി തെലുഗുദേശവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അമിത് ഷാ ചര്‍ച്ച ചെയ്‌തില്ലെന്നാണ് സൂചന. അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം കിഷന്‍ റെഡ്ഡിയും പവന്‍ കല്യാണും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മറ്റു തിരക്കുകളിലായതിനാല്‍ കൂടിക്കാഴ്‌ച നടന്നില്ല.

ആന്ധ്രാപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടിയുമായി പവന്‍ കല്യാണ്‍ സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ തെലങ്കാനയിലും തെലുഗുദേശം സഖ്യത്തിലുണ്ടാകുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞു. 'ജനസേന മാത്രമാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. അവരുമായി മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആന്ധ്രയില്‍ ജനസേന എന്ത് നിലപാട് എടുക്കുന്നു എന്നത് കണക്കിലെടുക്കാതെയാണ് തെലങ്കാനയില്‍ ബിജെപിയുമായി സഹകരിക്കുന്നത്. ജനസേന ഒരിക്കലും തെലങ്കാനയ്ക്കെതിരെ സംസാരിച്ചിട്ടില്ല' - കിഷന്‍ റെഡ്ഡി പറഞ്ഞു.

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചര്‍ച്ച ചെയ്‌ത ശേഷം നവംബര്‍ 1 ന് പുറത്തിറക്കുമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു. തെലങ്കാനയില്‍ വന്‍ശക്തിയാകാന്‍ രംഗത്തിറങ്ങിയ ബിജെപി ചിത്രത്തിലേയില്ലെന്ന കോമതി രാജഗോപാല്‍ റെഡ്ഡിയുടെ വിമര്‍ശനത്തെക്കുറിച്ച് കിഷന്‍ റെഡ്ഡി പ്രതികരിച്ചില്ല. 'ബിജെപി പോലുള്ള വലിയ പാര്‍ട്ടികളില്‍ അത്തരത്തിലുള്ള ആളുകള്‍ വരും പോകും. രാജഗോപാല്‍ റെഡ്ഡി പാര്‍ട്ടി വിടാന്‍ കാരണം കാത്തിരിക്കുകയായിരുന്നു' -കിഷന്‍ റെഡ്ഡി പറഞ്ഞു. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ രാജഗോപാല്‍ റെഡ്ഡിയുടെ പേരില്ലാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.