ETV Bharat / bharat

കസ്റ്റഡി മരണം: അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന മുഖ്യമന്ത്രി

author img

By

Published : Jun 26, 2021, 10:46 AM IST

ജൂൺ 18നാണ് യാദാദ്രി ഭുവനഗിരി ജില്ലയിലെ രാച്ചക്കണ്ട പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള അഡാഗുഡു പൊലീസ് സ്റ്റേഷനിൽ ദലിത് യുവതി മാരിയമ്മ പൊലീസ് പീഡനങ്ങൾക്കിരയായി കൊല്ലപ്പെടുന്നത്.

കസ്റ്റഡി മരണം  അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന മുഖ്യമന്ത്രി  തെലങ്കാന മുഖ്യമന്ത്രി  കെ ചന്ദ്രശേഖര റാവു  രാച്ചക്കണ്ട പൊലീസ് കമ്മിഷണറേറ്റ്  ദലിത്  ദലിത് യുവതി  നഷ്ടപരിഹാരം  telangana  തെലങ്കാന കസ്റ്റഡി മരണം  dalit woman  custodial death  cm orders inquiry  k chandra sekhara rao  Telangana CM
കസ്റ്റഡി മരണം: അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ദലിത് യുവതി മാരിയമ്മ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. സംഭവത്തിൽ കാരണക്കാരായ പൊലീസുകാർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി ഡിജിപി മഹേന്ദർ റെഡ്ഡിയോട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാരിയമ്മയുടെ മകൻ ഉദയ് കിരണിന് സർക്കാർ ജോലിയും വീടും 15 ലക്ഷം രൂപയും രണ്ട് പെൺമക്കൾക്ക് 10 ലക്ഷം രൂപ വീതവും മുഖ്യമന്ത്രി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദലിത് സമൂഹത്തിനോടുള്ള കാഴ്ചപ്പാട് മാറണം

മാരിയമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, ദലിത് സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ദലിതരോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വരണമെന്നും പൊലീസുകാരുടെ നടപടികൾ ദലിത് സമൂഹത്തിന് അനുകൂലമായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ

മാരിയമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് നൽകി. വസ്തുതകളെയും സംഭവത്തിൽ സ്വീകരിച്ച നടപടികളെയും കുറിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട്, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് ആവശ്യപ്പെട്ടു.

കസ്റ്റഡി മരണം നാല് ദിവസത്തെ പീഡനങ്ങളെ തുടർന്ന്

ജൂൺ 18നാണ് യാദാദ്രി ഭുവനഗിരി ജില്ലയിലെ രാച്ചക്കണ്ട പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള അഡാഗുഡു പൊലീസ് സ്റ്റേഷനിൽ ദലിത് യുവതി പൊലീസ് പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. വീട്ടുജോലിചെയ്തിരുന്ന മാരിയമ്മയെ ഉടമസ്ഥന്‍റെ പരാതിയിൽ മോഷണക്കുറ്റമാരോപിച്ച് മകൻ ഉദയ് കിരണിനൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ദിവസം തുടർച്ചയായി പീഡനങ്ങൾക്ക് ഇരയായ ശേഷമാണ് മാരിയമ്മ കൊല്ലപ്പെടുന്നത്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മർദിക്കപ്പെട്ടതിന്‍റെ പാടുകളുമുണ്ട്.

Read More: കസ്റ്റഡി മരണം; തെലങ്കാന കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.