ന്യൂഡൽഹി: കോൺഗ്രസ് നേതാവും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറുമായിരുന്ന ഗുദൂർ നാരായണ റെഡ്ഡി ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം എടുത്തു.
“1981 ലെ എന്‍റെ വിദ്യാർഥി കാലം മുതൽ ഇന്നുവരെ കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കമുള്ള സൈനികൻ എന്ന നിലയിൽ, ഞാൻ എന്‍റെ ചുമതലകൾ നിർവഹിച്ചു. "എഐസിസി അംഗം, ടിപിസിസി ട്രഷറർ എന്നീ നിലകളിൽ ഞാൻ വളരെ കാര്യക്ഷമമായും സുതാര്യമായും ചെയ്തു. ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ നിങ്ങൾ എനിക്ക് നൽകിയ അവസരങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ടിപിസിസി സ്ഥാനങ്ങളിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് എഴുതിയ രാജി കത്തിൽ റെഡ്ഡി പറഞ്ഞു.
താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ശക്തരായ നേതാക്കളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റെഡ്ഡി പറഞ്ഞു. കോൺഗ്രസിന്‍റെ ബദൽ പാർട്ടി ഇപ്പോൾ ബിജെപിയാണ്. കോൺഗ്രസിൽ അച്ചടക്കമില്ലെന്നും അതിനെക്കുറിച്ച് ഞാൻ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.