ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ആരോഗ്യനില തൃപ്‌തികരം. ബുധനാഴ്ച സോമാജിഗുഡയിലെ യശോദ ആശുപത്രിയിൽ അദ്ദേഹം സിടി സ്കാനും മറ്റ് വൈദ്യപരിശോധനകളും നടത്തി. ഏപ്രിൽ 19നാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
അതിനുശേഷം ഡോക്ടർമാരുടെ ഉപദേശപ്രകാരം തന്‍റെ ഫാം ഹൗസിൽ ക്വാറന്‍റൈനിലാവുകയായിരുന്നു. റാവുവിന്‍റെ ആരോഗ്യനില സുസ്ഥിരമാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ സ്വകാര്യ ഫിസിഷ്യനായ ഡോ. എംവി റാവുവിന്‍റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.