ETV Bharat / bharat

പ്രതിഷേധക്കാരെ നായയോട് ഉപമിച്ചു; ചന്ദ്രശേഖർ റാവു മാപ്പ് പറയണമെന്ന് പ്രതിപക്ഷം - തെലങ്കാന മുഖ്യമന്ത്രി

നൽഗൊണ്ട ജില്ലയിലെ നാഗാർജുന സാഗറിൽ സർക്കാർ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധക്കാർ രംഗത്തെത്തിയത്.

Opposition seeks apology  Telangana CM  CM compares protestors with dogs  ഹൈദരാബാദ്  തെലങ്കാന മുഖ്യമന്ത്രി  കെ ചന്ദ്രശേഖർ റാവു
പ്രതിഷേധക്കാരെ നായയോട് ഉപമിച്ചു; ചന്ദ്രശേഖർ റാവു മാപ്പ് പറയണമെന്ന് പ്രതിപക്ഷം
author img

By

Published : Feb 11, 2021, 12:59 PM IST

ഹൈദരാബാദ്: പ്രതിഷേധക്കാരെ നായയോട് ഉപമിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മാപ്പ് പറയണമെന്ന് ആവശ്യവുമായി പ്രതിപക്ഷം. നൽഗൊണ്ട ജില്ലയിലെ നാഗാർജുന സാഗറിൽ സർക്കാർ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധക്കാർ രംഗത്തെത്തിയത്.

സ്ത്രീകളടങ്ങുന്ന പ്രതിഷേധക്കാർ ശബ്ദം ഉയർത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതോടെ എല്ലാവരും നിശ്ബ്ദരായിരിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ് ബലം പ്രയേഗിക്കുമെന്നും ചന്ദ്രശേഖർ റാവു പ്രതിഷേധക്കാരോട് പറയുകയും നിങ്ങളെ പോലെ നിരവധി നായക്കളെ ഞാൻ കണ്ടിട്ടുണ്ടെന്ന് പറയുകയുമായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയെ ആക്രമിച്ച തെലങ്കാന കോൺഗ്രസ് കമ്മിറ്റി ഇൻചാർജ് മണികം ടാഗോർ മുതിർന്ന നേതാവിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി നാഗാർജുന സാഗറിലെ പൊതുയോഗത്തിലെ നായ്ക്കളെ സ്ത്രീകളെ വിളിക്കുന്നു. ഇതൊരു ജനാധിപത്യമാണെന്നും അവിടെ നിൽക്കുന്ന സ്ത്രീകളാണ് നിങ്ങൾ ആ സ്ഥാനത്ത് ഇരിക്കാൻ കാരണമെന്നും മറക്കരുത്. അവർ ഞങ്ങളുടെ മേലധികാരികളാണ്.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് തെലങ്കാന കോൺഗ്രസ് കമ്മിറ്റി ഇൻചാർജ് മണികം ടാഗോർ ആവശ്യപ്പെട്ടു.

നായ്ക്കൾ എന്ന് വിളിച്ച് കൊണ്ട് ചന്ദ്രശേഖർ റാവു ഹിന്ദുക്കളെയും ബിജെപിയെയും അപമാനിച്ചതായി ഭാരതീയ ജനതാ പാർട്ടി വക്താവ് കൃഷ്ണ സാഗർ റാവു പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കൃഷ്ണ സാഗർ റാവുവും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.