ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.6 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്സിൻ നല്‍കിയതായി ആരോഗ്യവകുപ്പ്. 1,57,958 പേര്‍ ആദ്യ ഡോസും 9,571 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
ആദ്യ ഡോസ് സ്വീകരിച്ചവരില്‍ 27 ആരോഗ്യ പ്രവര്‍ത്തകരും, 108 മുൻനിര പോരാളികളും ഉള്‍പ്പെടും. 18 മുതല്‍ 44 വയസുവരെയുള്ള 1,15,332 പേര്‍ക്കും ആദ്യ ഡോസ് നല്‍കി. 45 വയസിന് മുകളിലുള്ള 42,491 പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
Also Read: രാമനാട്ടുകര അപകടം: സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് സംഘം
68 ആരോഗ്യപ്രവര്‍ത്തകരും 173 മുൻനിര പോരാളികളുമാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഇന്നലെ(ജൂണ്‍ 23) രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരില്‍ 1,895 പേര്‍ 18 മുതല്‍ 44 വയസിനിടയിലുള്ളവരും 45 വയസിന് മുകളിലുള്ള 7435 പേരും ഉള്‍പ്പെടും.