ETV Bharat / bharat

ടിഎംസിക്ക് ആര്‍ജെഡിയുടെ പിന്തുണ; കോണ്‍ഗ്രസ്-ഇടത് സംഖ്യത്തെ ബാധിക്കില്ലെന്ന് താരിഖ് അന്‍വര്‍ - കോണ്‍ഗ്രസ് ഇടത് സംഖ്യത്തെ ബാധിക്കില്ല

മെയ് രണ്ടിന് ഫലമറിയുമ്പോള്‍ ബംഗാളില്‍ ആര് ഭരണം നേടുമെന്ന് അറിയാമെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി

West Bengal  AICC General Secretary  Tariq Anwar  All India Trinamool Congress  Mamata Banerjee  New Delhi  Tejashwi backing TMC in Bengal  Cong-Left alliance in bengal  RJD  Tejashwi Yadav  ടിഎംസിക്ക് ആര്‍ജെഡിയുടെ പിന്തുണ  കോണ്‍ഗ്രസ് ഇടത് സംഖ്യത്തെ ബാധിക്കില്ല  താരിഖ് അന്‍വര്‍
ടിഎംസിക്ക് ആര്‍ജെഡിയുടെ പിന്തുണ; കോണ്‍ഗ്രസ് ഇടത് സംഖ്യത്തെ ബാധിക്കില്ലെന്ന് താരിഖ് അന്‍വര്‍
author img

By

Published : Mar 2, 2021, 6:55 PM IST

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ടിഎംസിക്ക് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്-ഇടത് സംഖ്യത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആര്‍ജെഡിക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തേജസ്വി പിന്തുണ പ്രഖ്യാപിച്ചതില്‍ തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും ബിജെപിക്കെതിരെ പോരാടാന്‍ മമതാ ബാനര്‍ജിക്ക് കരുത്തുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മെയ് രണ്ടിന് ഫലമറിയുമ്പോള്‍ ആര് ബംഗാളില്‍ ഭരണം നേടുമെന്ന് അറിയാമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ബംഗാളിലെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ പിന്തുണ ടിഎംസിക്കാണെന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നേരിട്ട് കണ്ടായിരുന്നു പിന്തുണയറിയിച്ചത്.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനായി ബംഗാളിലുള്ള എല്ലാ ബിഹാറികളും ടിഎംസിക്ക് വോട്ട് ചെയ്യണമെന്നും തേജസ്വി യാദവ് അഭ്യര്‍ഥിച്ചു. എട്ട് ഘട്ടങ്ങളിലായാണ് ഇപ്രാവശ്യം പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.