മുംബൈ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുംബൈയിലേക്കുള്ള തേജസ് ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അഹമ്മദാബാദില്‍ നിന്നും മുംബൈ സെന്‍ട്രലിലേക്കും തിരിച്ചും നടത്തുന്ന സര്‍വീസാണ് ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചത്. രാജ്യത്ത് വ്യാഴാഴ്‌ച മാത്രം 72,330 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,84,055 പേര്‍ കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ചികിത്സയിലുണ്ട്. വ്യാഴാഴ്‌ച 459 പേര്‍ കൂടി രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,62,927 ആയി ഉയര്‍ന്നു.
മഹാരാഷ്‌ട്രയില്‍ മാത്രം വ്യാഴാഴ്‌ച 43,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 32,641 പേര്‍ രോഗ മുക്തരായപ്പോള്‍ 249 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ഇതേവരെ 28,56,163 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,66,533 പേര്‍ രോഗത്തെ തുടര്‍ന്ന് നിലവില്‍ മഹാരാഷ്‌ട്രയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.