ETV Bharat / bharat

സൈനിക മിസൈൽ ഷെൽ പൊട്ടിത്തെറിച്ച് 11 കാരന്‌ ദാരുണാന്ത്യം - Missile attack

Army missile shell explosion: മിർസാപൂർ കോട്‌വാലി പ്രദേശത്തെ വാൻ ഗുർജാർ ക്യാമ്പിൽ മിസൈൽ ഷെൽ പൊട്ടിത്തെറിച്ച്‌ 11 കാരന്‍ കൊല്ലപ്പെട്ടു.

Saharanpur teenager dies in Army missile shell explosion  Army missile shell explosion  സൈനിക മിസൈൽ ഷെൽ പൊട്ടിത്തെറിച്ചു  Saharanpur teenager dies  ഉത്തർപ്രദേശില്‍ 11 കാരന്‌ ദാരുണാന്ത്യം  camp of Van Gurjars in the Mirzapur Kotwali area  11 കാരന്‌ ദാരുണാന്ത്യം  മിസൈൽ ആക്രമണം  Missile attack  child death
Army missile shell explosion
author img

By ETV Bharat Kerala Team

Published : Dec 13, 2023, 10:57 PM IST

സഹാറൻപൂർ (ഉത്തർപ്രദേശ്) : സൈനിക മിസൈൽ പൊട്ടിത്തെറിച്ച് 11 വയസുകാരന്‍ മരിച്ചു (Army missile shell explosion). മിർസാപൂർ കോട്‌വാലി മേഖലയിലെ വനത്തിൽ സൈനിക മിസൈൽ പൊട്ടിത്തെറിച്ച് താലിബ് (11) ആണ്‌ മരിച്ചത്‌. ഇതേത്തുടർന്ന് ബെഹാട്ടിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം), പൊലീസ് ഓഫിസർ ദീപക് കുമാർ, ശശി പ്രകാശ് ശർമ്മ, മിർസാപൂർ കോട്‌വാലി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

കന്നുകാലികളെ മേയ്ക്കാൻ പോയ താലിബ് അടുത്തുള്ള ഫയറിങ് റേഞ്ചിൽ നിന്ന് കുറച്ച് മാലിന്യങ്ങൾ പെറുക്കിയെടുക്കുകയും അതിൽ നിന്ന് ചെമ്പും പിച്ചളയും പുറത്തെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ഫയറിങ് റേഞ്ചിൽ നിന്നുള്ള മിസൈൽ ഷെൽ പൊട്ടിത്തെറിച്ച് 11 വയസുകാരന് ജീവൻ നഷ്‌ടപ്പെടുകയായിരുന്നെന്ന്‌ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മിർസാപൂർ കോട്‌വാലി മേഖലയിലെ വാൻ ഗുർജർ ക്യാമ്പിൽ സ്‌ഫോടനം നടന്നതായി വിവരം ലഭിക്കുകയായിരുന്നെന്ന്‌ പൊലീസ് സൂപ്രണ്ട് ദേഹത് സാഗർ ജെയിൻ പറഞ്ഞു. രേഖകൾ പ്രകാരം ഇത് ആദ്യ സംഭവമായിരുന്നില്ല. വിഷയം ഗൗരവമായി എടുക്കുകയും ഗഹനമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.