വാരാണസി( ഉത്തർപ്രദേശ്) : ഇന്ത്യൻ ജനതയുടെ ജീവിതത്തിന്‍റെ ഭാഗമാണ് ചായ. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ തലമുറകളായി അത് തുടരുന്നു. എന്നാൽ ചായ കുടിച്ച് ചായപ്പൊടി കളയുന്ന പതിവ് ശൈലിയിൽ നിന്ന് മാറി ചിന്തിച്ച് റെക്കോഡ് സൃഷ്‌ടിച്ചിരിക്കുകയാണ് വാരാണസിയിലെ റോഷ്‌നി യാദവ്.
ഇന്ത്യയിലെ പ്രമുഖ ടീ ബ്രാൻഡുകളുടെയും മീഡിയ ഔട്ട്‌ലറ്റുകളുടെയും ലോഗോകള്‍ പുനസൃഷ്‌ടിച്ചാണ് ഈ മിടുക്കി യുറേഷ്യ വേൾഡ് റെക്കോർഡ്‌സില്‍ ഇടംപിടിച്ചത്. ഇടിവി ഭാരതിന്‍റേത് ഉൾപ്പടെ 365 ലോഗോകളാണ് ഇതിനായി റോഷ്‌നി തെരഞ്ഞെടുത്തത്. ഭദൈനി ആദർശ് ശിക്ഷാമന്ദിറിൽ സംഘടിപ്പിച്ച ലോഗോ പ്രദർശനം മികച്ച പ്രതികരണമുണ്ടാക്കി.
ഗിന്നസ് ബുക്ക് റെക്കോഡ് ജേതാവും അന്താരാഷ്‌ട്ര തലത്തിലെ കലാകാരനുമായ നേഹ സിങ്ങാണ് പ്രദർശനം ഉദ്‌ഘാടനം ചെയ്‌തത്. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് കാണാനെത്തിയത്. യുറേഷ്യ വേൾഡ് റെക്കോഡിന്‍റെ പ്രതിനിധിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രാജേഷ് പനയന്തട്ട റോഷ്‌നിക്ക് സർട്ടിഫിക്കറ്റ് കൈമാറി.
2020ലെ ലോക്ക്‌ഡൗൺ നാളുകളിൽ 101 രാജ്യങ്ങളുടെ പേരുകൾ രംഗോലി സൃഷ്‌ടിച്ച് റോഷ്‌നി റേക്കോഡ് സൃഷ്‌ടിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പിന്തുടരുന്നത് വ്യത്യസ്‌ത സംസ്‌കാരങ്ങളാണെങ്കിലും ഇന്ത്യൻ എന്ന വികാരത്തിന് മുന്നിൽ എല്ലാവരും ഒന്നാണെന്നും ഈ ആശയമാണ് എല്ലാ ലോഗോകളും ഒരു നിറത്തിൽ സൃഷ്‌ടിച്ചതിലൂടെ ലക്ഷ്യം വച്ചതെന്നും റോഷ്‌നി പറഞ്ഞു.