ന്യൂഡല്‍ഹി: ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് കാറായ നെക്സോണ്‍ ഇ വി മാക്സ് വിപിണിയില്‍ എത്തി. 17.74 മുതല്‍ 19.24 ലക്ഷം രൂപ (എക്‌സ് ഷോറൂം) വില. 40.5 കെ ഡബ്ലു എച്ച് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്. നെക്സോണ്‍ ഇവിയെക്കാള്‍ 33 ശതമാനം കൂടുതല്‍ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്നതാണ് പുതിയ നെക്സോണ്‍ മാക്സ്.
ഫുള്‍ ചാര്‍ജില്‍ 437 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 143 പിഎസ് പവര്‍ ലഭ്യമാക്കുന്ന വാഹത്തിന്‍റെ ടോര്‍ക്ക് 250 എന്‍.എം ആണ്. 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 വരെ സ്പീഡിലേക്ക് വാഹനത്തെ മാറ്റാന്‍ കഴിയും. നെക്സോണ്‍ ഇവി മാക്സ് എസ് ഇസഡ് പ്ലസ്, നെക്സോണ്‍ ഇവി മാക്സ് ഇസഡ് പ്ലസ് ലക്സ്, എന്നീ വാഹനങ്ങളാണ് രംഗത്തുള്ളത്.
കൂടാതെ ഫ്രണ്ട് യാത്രക്കാർക്കുള്ള സീറ്റ് വെന്റിലേഷൻ, എയർ പ്യൂരിഫയർ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ 30 പുതിയ സംവിധാനങ്ങളു അധിക സുരക്ഷയും വാഹനം ഉറപ്പുനല്‍കുന്നു. 3.3 കിലോ വോള്‍ട്ട് ചാർജറുള്ള മാക്സ് എക്സ് ഇസഡിന് 17.74 ലക്ഷം രൂപയാണ് വില, 7.2 കിലോ വോള്‍ട്ട് ഫാസ്റ്റ് ചാർജറുള്ള ട്രിമ്മിന് 18.24 ലക്ഷം രൂപയാണ് വില. കൂടാതെ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Also Read: ആഡംബരത്തിന്‍റെ അടയാളം; മേഴ്സിഡസ് ബെന്‍സിന്‍റെ പുതിയ സി-ക്ലാസ് സെഡാന്‍ ഇന്ത്യന്‍ നിരത്തില്‍