ETV Bharat / bharat

ഇത് രുചിവൈവിധ്യങ്ങളുടേയും ഇന്ത്യ; രാജ്യം ചുറ്റാം വായില്‍ വെള്ളമൂറും വിഭവങ്ങള്‍ കഴിക്കാം..! - രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ രുചികള്‍

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കുളു ട്രൗട്ട്, ലിട്ടി ചോക്ക, ചുഗ്‌നി ചാട്ട് ഉള്‍പ്പെടെയുള്ള 10 സ്വാദൂറും വിഭവങ്ങള്‍ പരിചയപ്പെടാം...

Treats from different parts of India  കുളു ട്രൗട്ട്  രുചി  ഇന്ത്യന്‍ രുചി  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ രുചികള്‍  Tastes from different parts of India
10
author img

By

Published : Jul 28, 2023, 8:44 PM IST

റുനാട്ടില്‍ നൂറുഭാഷ എന്ന് പറഞ്ഞതുപോലെയാണ് രുചിയൂറും വിഭവങ്ങളുടെ കാര്യവും. നാടുകള്‍ മാറുംതോറും രുചിയും മാറും. ബഹുസ്വരതയുടെ നാടായ ഇന്ത്യ, രുചി വൈവിധ്യങ്ങളുടേയും ഭൂമികയാണ്. അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി രാജ്യം കറങ്ങിയടിക്കുന്നവര്‍ പാചകരീതികളിലെ വ്യത്യസ്‌തയും പരീക്ഷിക്കാറുണ്ട്. പാരമ്പര്യത്തിന്‍റെ ഒരു 'ടേസ്റ്റി ടച്ച്' ഉണ്ടാവും എന്നതുകൊണ്ട് തന്നെ സഞ്ചാരികള്‍, പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലെ രുചി വൈവിധ്യത്തെക്കുറിച്ച് അടുത്തറിയാം...

Treats from different parts of India  കുളു ട്രൗട്ട്  രുചി  ഇന്ത്യന്‍ രുചി  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ രുചികള്‍  Tastes from different parts of India
1

കുളു ട്രൗട്ട് - ഹിമാചൽ പ്രദേശ്: ഹിമാചലുകാരുടെ ഭക്ഷണത്തിന്‍റെ ഒരു പ്രധാന ഘടകമാണ് നോൺ വെജിറ്റേറിയന്‍. കുളുവിൽ കാണപ്പെടുന്ന ട്രൗട്ട് എന്ന മത്സ്യംകൊണ്ടുള്ള വിഭവം ഏറെ ശ്രദ്ധേയമാണ്. വായില്‍ വെള്ളംമൂറുന്ന ഈ വിഭവം പലതരം സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് പാചകം ചെയ്യുന്നത്.

2

ചാട്ട് - ഡൽഹി: തെരുവ് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പേരുകേട്ട നാടാണ് നമ്മുടെ രാജ്യതലസ്ഥാനം. അത് ഗോല്‍ - ഗാപ്പ്, തൈര് വിഭവങ്ങള്‍, പപ്‌ഡി ചാട്ട് എന്നിങ്ങനെ രുചിയൂറും വിഭവങ്ങള്‍. ചാട്ട് എന്ന എരിവുള്ള ഭക്ഷണം ഏറെ പേരുകേട്ടതാണ്.

3

പരിപ്പുകറി, ബാത്തി, ചുർമ - രാജസ്ഥാൻ: പരിപ്പുകറി, ബാത്തി, ചുർമ എന്നീ വിഭവങ്ങളെ പരാമർശിക്കാതെ രാജസ്ഥാനിലെ രുചിവൈഭവത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. ചുർമ, പഞ്ച്മേൽ അല്ലെങ്കിൽ പഞ്ച് കുറ്റി ദാല്‍ (പരിപ്പ് ചേര്‍ത്തുള്ള കറി), വറുത്ത ബാത്തികൾ, നെയ്യ് എന്നിവ ഉള്‍പ്പെടുത്തിയുള്ള ഈ ഭക്ഷണം ഒരിക്കല്‍ പരീക്ഷിക്കാവുന്നതാണ്.

4

കബാബ് - ലഖ്‌നൗ: നവാബിന്‍റെ നഗരമായിരുന്ന ലഖ്‌നൗവിലെ കബാബുകൾ ഏറെ പ്രശസ്‌തമാണ്. ഗലൗട്ടി കബാബുകളും ടാംഗ്‌ഡി കബാബുകളും. കൃത്യമായ അളവില്‍ മസാലകൾ ചേര്‍ത്തുള്ള ക്രിസ്‌പിയായ ഈ വിഭവം രുചിയില്‍ മുന്‍പന്തിയിലാണ്. മസാലകൾ സോസുകൾ, അല്ലെങ്കിൽ പുതിന ചട്‌നി എന്നിങ്ങനെ പലതും കൂട്ടിയാണ് ഈ വിഭവം വിളമ്പാറുള്ളത്.

5

ലിറ്റി ചോഖ - ബിഹാർ: ലിറ്റി, അല്ലെങ്കിൽ തന്തൂർ സത്തു ബോള്‍ ഒരു പരമ്പരാഗത ബിഹാറി വിഭവമാണ്. ഇത് സാധാരണയായി തൈരും, ഉരുളക്കിഴങ്ങ് ബൈഗാൻ ഭർത്തയും ഉള്‍പ്പെടുത്തിയാണ് വിളമ്പാറുള്ളത്. രാജസ്ഥാനി തൈര് - ബാട്ടിയോട് സാമ്യമുള്ളതാണെങ്കിലും, രുചിയില്‍ തികച്ചും വ്യത്യസ്‌തമാണ്. ബിഹാറിന്‍റെ തെരുവില്‍ സാധാകാഴ്‌ചയാണ് ഈ വിഭവം.

6

ഘുഗ്നി ചാട്ട് - ബംഗാൾ: തക്കാളി, കടല, ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് പാകം ചെയ്‌ത മഞ്ഞ നിറത്തിലുള്ള കടല അല്ലെങ്കിൽ വെള്ള നിറത്തിലുള്ള കടല കൊണ്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ബംഗാളിലെ സായാഹ്ന ലഘുഭക്ഷണം എന്ന നിലയില്‍ പേരുകേട്ടതാണ് ഈ വിഭവം.

7

കുച്ചി ദാബേലി - ഗുജറാത്ത്: വട പാവിന്‍റെ ഗുജറാത്തി വേര്‍ഷനാണ് കുച്ചി ദാബേലി അല്ലെങ്കിൽ ദാബേലി എന്ന വിഭവം. ഉരുകിയ വെണ്ണയിൽ ബണ്ണുകൾ വറുത്തെടുക്കുക ശേഷം ഉരുളക്കിഴങ്ങ് നിറച്ചാണ് പാകംചെയ്യുന്നത്. വറുത്ത നിലക്കടല, മാതളനാരങ്ങ വിത്തുകൾ, സോസുകൾ എന്നിവ ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കുന്നത്.

8

പോഹ, ജിലേബി - ഇൻഡോർ: പോഹ, ജിലേബി എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഇന്‍ഡോര്‍ സ്‌പെഷ്യലാണ്. സാധാരണയായി അവല്‍ കൊണ്ടാണ് സ്വാദൂറും പോഹ ഉണ്ടാക്കാറുള്ളത്. പുറമെ മൈദകൊണ്ട് പാചകംചെയ്യുന്ന ജിലേബി. ഉള്ളി, മുളക്, ഉപ്പ്, മഞ്ഞൾ, ചെറുനാരങ്ങ നീര് എന്നിവ അവലില്‍ ചേർത്താണ് പോഹ ഉണ്ടാക്കുന്നത്.

9

ബെബിങ്ക - ഗോവ: ഗോവയുടെ പ്രിയപ്പെട്ട സ്വീറ്റ് ഫുഡാണ് ബെബിങ്ക. ഒരിക്കൽ രുചിച്ചുനോക്കിയാൽ വീണ്ടും കഴിക്കാന്‍ തോന്നുന്ന രുചിയുണ്ട് ഈ വിഭവത്തിന്. കണ്ടാല്‍ കേക്ക് രൂപത്തിലുള്ള ഒന്നിലധികം നേർത്ത പാളികളുള്ള മനോഹരമായ പലഹാരമാണിത്. മാവ്, തേങ്ങാപ്പാൽ, പഞ്ചസാര, മുട്ടയുടെ മഞ്ഞക്കരു എന്നിവ കൊണ്ടാണ് തയ്യാറാക്കുന്നത്. ഇതൊരു ഇന്‍ഡോ - പോർച്ചുഗീസ് മധുരപലഹാരമാണ്. മധുരത്തോട് ഇഷ്‌ടമുള്ള ഏതൊരാള്‍ക്കും തീർച്ചയായും ഇഷ്‌ടപ്പെടും ഈ വിഭവം.

പൂരാൻ പോലി - മഹാരാഷ്‌ട്ര: ശർക്കരയും ബംഗാൾ ഗ്രാമ്പു മാവും ഉപയോഗിച്ച് പാകം ചെയ്യുന്ന പൂരാൻ പോലി പ്രശസ്‌തമായ മറാഠി വിഭവമാണ്. മധുരമുള്ള ബ്രെഡ് രൂപത്തിലുള്ള ഒരു വിഭാവമാണിത്. മൈദ, പരിപ്പ്, നെയ്യ്, ഉപ്പ്, ശര്‍ക്കര എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ വിഭവം തയ്യാറാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.