ETV Bharat / bharat

പണം വച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് - ഓൺ‌ലൈൻ റമ്മി

ഓൺലൈൻ റമ്മി മൂലം നിരവധി പേർ ആത്മഹത്യ ചെയ്ത സാഹചര്യം കണക്കിലെടുത്താണ് പണമുപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ തമിഴ്‌നാട് സർക്കാരൊരുങ്ങുന്നത്.

Tamil Nadu to ban online games  rummy to be banned in TN  K. Palaniswami to ban online games  ചെന്നൈ  tamilnadu  ban online games  online games  ban  played with money  online games played with money  chennai  k palaniswami  tamilnadu chief minister  തമിഴ്‌നാട്  ഓൺലൈൻ ഗെയിമുകൾ  ഓൺലൈൻ ഗെയിമുകൾ നിരോധനം  പണം വച്ചുള്ള ഓൺലൈൻ ഗെയിമുകൾ  തമിഴ്‌നാട് മുഖ്യമന്ത്രി  കെ. പളനിസ്വാമി  ഓൺ‌ലൈൻ റമ്മി  online rummy
പണം വച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്
author img

By

Published : Nov 6, 2020, 11:06 AM IST

ചെന്നൈ: പണം ഉപയോഗിച്ച് കളിക്കുന്ന റമ്മിയും മറ്റ് ഓൺലൈൻ ഗെയിമുകളും നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്. സംസ്ഥാന സർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ സംഘടിപ്പിക്കുന്നവരെയും പങ്കെടുക്കുന്നവരെയും കുറ്റവാളികളായി കണക്കാക്കുകയും ജയിൽ ശിക്ഷ വരെയുണ്ടാകുന്ന തരത്തിൽ നിയമം തയ്യാറാക്കുമെന്നും പളനിസ്വാമി പറഞ്ഞു. ഇന്‍റർനെറ്റ് ഉപയോഗം വളരെ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യുവാക്കളുൾപ്പെടെ ഓൺ‌ലൈൻ റമ്മി കളിച്ച് അവരുടെ ജീവിതം നശിപ്പിക്കുകയാണെന്നും പലരും ഈ ഗെയിമുകൾ കാരണം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.