ETV Bharat / bharat

വില്ലുപുരം വ്യാജമദ്യ ദുരന്തം: ചികിത്സയിലുണ്ടായിരുന്ന 3 പേര്‍ കൂടി മരിച്ചു, മരണസംഖ്യ 12 ആയി - പുതുച്ചേരി

ചെന്നൈയ്‌ക്ക് സമീപം വില്ലുപുരം ഏക്യാർ കുപ്പയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്

Tamilnadu Hooch Tragedy  Tamilnadu Hooch Tragedy three more died  Hooch Tragedy  Tamilnadu  Death toll due to poisoned liquor  വില്ലുപുരം വ്യാജമദ്യ ദുരന്തം  ചികിത്സയിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു  മൂന്നുപേര്‍ കൂടി മരിച്ചു  മരണസംഖ്യ 12 ആയി  ചെന്നൈ  വ്യാജമദ്യ ദുരന്തം  വില്ലുപുരം  പുതുച്ചേരി  മദ്യം
വില്ലുപുരം വ്യാജമദ്യ ദുരന്തം; ചികിത്സയിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു
author img

By

Published : May 15, 2023, 9:02 PM IST

ചെന്നൈ: വില്ലുപുരം ജില്ലയിലെ മരക്കാനത്തിനടുത്തുള്ള ഏക്യാർ കുപ്പയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അനധികൃതമായി മദ്യം തയ്യാറാക്കി വില്‍ക്കുന്നയിടത്ത് നിന്നും മദ്യം വാങ്ങി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒമ്പതുപേര്‍ ഞായറാഴ്‌ച മരിച്ചിരുന്നു.

സര്‍ക്കാരിനെതിരെ: അതേസമയം നേരിട്ടല്ലെങ്കിലും ദുരന്തത്തിന് കാരണം സര്‍ക്കാരാണെന്നറിയിച്ച് പ്രദേശവാസികളും രംഗത്തെത്തി. സർക്കാർ മദ്യശാലകളിൽ 180 മില്ലി ലിറ്റർ മദ്യത്തിന് 150 മുതൽ 300 രൂപ വരെയാണ് വില. എന്നാൽ വാറ്റിയെടുത്ത ഇത്തരം വ്യാജമദ്യം 50 രൂപയ്ക്കാണ് വിൽക്കുന്നത്. അതുകൊണ്ടുതന്നെ ബാറില്‍ അധികം തുക നല്‍കി മദ്യം വാങ്ങി ഉപയോഗിക്കാന്‍ മടിയുള്ളവര്‍ വിലകുറഞ്ഞ ഇത്തരം മദ്യത്തിന് അടിമകളാകുന്നുവെന്നാണ് ഇവര്‍ അറിയിക്കുന്നത്. മാത്രമല്ല കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയോട് ചേർന്ന ജില്ലകളിലും മദ്യവിൽപന തകൃതിയായി നടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. അനധികൃതമായി നിര്‍മിക്കുന്ന ഇത്തരം മദ്യത്തില്‍ ലഹരി വര്‍ധിപ്പിക്കുന്നതിനായി അനിയന്ത്രിതമായ രീതിയില്‍ മെഥനോള്‍ കലര്‍ത്തുന്നതായും ആക്ഷേപമുണ്ട്.

സംഭവം ഇങ്ങനെ: ശനിയാഴ്‌ച (മെയ്‌ 13) വൈകുന്നേരം ഏക്യാർ കുപ്പയില്‍ നടന്ന ഒരു ചടങ്ങില്‍ വിതരണം ചെയ്‌ത മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടാകുന്നത്. ഇവിടെ വച്ച് മദ്യപിച്ചവര്‍ വന്‍തോതില്‍ ഛർദിച്ച സാഹചര്യത്തില്‍ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ ഞായറാഴ്‌ച പുലർച്ചെ മരിക്കുകയായിരുന്നു. മാത്രമല്ല ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി മറ്റ് 15 പേരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്‌ച വൈകുന്നേരത്തോടെ മരണം ഒമ്പതായി.

എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വില്ലുപുരം ജില്ല പൊലീസ് സൂപ്രണ്ട് എൻ ശ്രീനാഥ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.

ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല: കഴിഞ്ഞദിവസം (13-05-2023) ചെങ്കൽപട്ട് ജില്ലയിലും വ്യാജമദ്യം കുടിച്ച് നാലുപേർ മരിച്ചിരുന്നു. മധുരാന്തകം സർക്കിളിലെ പേരമ്പാക്കം പഞ്ചായത്തിലെ ഇരുളർ ട്രൈബൽ റെസിഡൻഷ്യൽ ഏരിയ നിവാസികളായ വെണ്ണിയപ്പനും ഭാര്യ ചന്ദ്രയുമാണ് വ്യാജമദ്യം കുടിച്ച് മരിച്ചത്. മദ്യപിച്ചതിനെ തുടര്‍ന്ന് അസുഖം മൂലമായിരുന്നു ഇവരുടെ മരണം. എന്നാല്‍ മൃതദേഹം കണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യാജമദ്യം കഴിച്ചതാണെന്ന് വ്യക്തമാകുന്നത്. സമാന ദിവസം തന്നെ പെരുങ്ങരണ പ്രദേശത്തെ ചിന്നത്തമ്പിയും ഭാര്യ അഞ്ജലിയും ഭാര്യമാതാവ് വസന്തയും വ്യാജമദ്യം വാങ്ങി കുടിച്ചിരുന്നു. ഇവരില്‍ ചിന്നത്തമ്പിയും ഭാര്യമാതാവ് വസന്ത മരിച്ചു. ചിന്നത്തമ്പിയുടെ ഭാര്യ അഞ്‌ജലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read: ബിഹാര്‍ വിഷമദ്യ ദുരന്തം : മരണം 40 ആയി, ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.