ETV Bharat / bharat

സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് എം.കെ സ്‌റ്റാലിൻ

author img

By

Published : Jun 25, 2021, 7:39 AM IST

സമാധാനപരമായി സമരം നടത്തിയവർക്കെതിരായ എല്ലാ കേസുകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

TN withdraws Cases Against Anti-government Protesters  എം.കെ സ്‌റ്റാലിൻ  തമിഴ്‌നാട് സർക്കാർ വിരുദ്ധ പ്രക്ഷോഭകർ  തമിഴ്‌നാട് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ കേസുകൾ  തമിഴ്‌നാട് മുഖ്യമന്ത്രി  എം.കെ സ്‌റ്റാലിൻ  Tamilnadu  Cases Against Anti-government Protesters  Tamilnadu Anti-government Protesters  Tamil Nadu Chief Minister  MK Stalin
സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ കേസുകൾ

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഭരണകാലത്ത് രജിസ്‌റ്റർ ചെയ്‌ത സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ എല്ലാ കേസുകളും പിൻവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ. പതിനാറാമത് സംസ്ഥാന നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഹൈഡ്രോകാർബൺ പദ്ധതികൾ, കൂടങ്കുളം ന്യൂക്ലിയർ പ്ലാന്‍റ്, സേലം-ചെന്നൈ എട്ട് പാത എക്‌സ്‌പ്രസ് വേ പദ്ധതി എന്നിവയ്‌ക്കെതിരെ സമാധാനപരമായി സമരം നടത്തിയവർക്കെതിരെ സമർപ്പിച്ച എല്ലാ കേസുകളും റദ്ദാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കൂടങ്കുളം ആണവ നിലയത്തിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

പ്രത്യേക ചികിത്സ കേന്ദ്രങ്ങൾ

കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ചികിത്സയ്‌ക്കായി എല്ലാ സർക്കാർ ആശുപത്രികളിലും മെഡിക്കൽ ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും എം.കെ സ്‌റ്റാലിൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങൾ അവയുടെ പഴമ നഷ്‌ടപ്പെടാതെ നവീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര രഥങ്ങളും മറ്റും നന്നാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ക്ഷേത്ര നവീകരണത്തിനായി 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിനെതിരെ വിമർശനം

കൂടാതെ ഡി.എം.കെ സർക്കാർ കൊവിഡ് രണ്ടാം തരംഗത്തെ ദുരുപയോഗം ചെയ്‌തതായി എന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് കൊവിഡ് കൂടുതലായി വ്യാപിച്ചതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മാർച്ച് ആറു മുതൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതായും മാർച്ച് അവസാനത്തോടെ രണ്ടാം തരംഗം ആരംഭിച്ചതായും എം.കെ സ്‌റ്റാലിൻ ആരോപിച്ചു. തങ്ങൾ അധികാരത്തിൽ വന്നപ്പോൾ ഓക്‌സിജന്‍റെയും കിടക്കകളുടെയും ക്ഷാമം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഹൈഡ്രോകാർബൺ പദ്ധതികൾക്കും സേലം എക്‌സ്‌പ്രസ് പദ്ധതികൾക്കുമെതിരായ തമിഴ്‌നാട് രാഷ്‌ട്രീയത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു. ഇവയുടെ പ്രവർത്തനങ്ങൾ നിർത്തണമെന്ന ആവശ്യവും ദീർഘകാലമായി ഉയർന്നു വന്നിരുന്നു. പ്രതിഷേധക്കാർക്കെതിരായ കേസുകൾ റദ്ദാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇടതു സംഘടനകളുടെ പ്രധാന നടപടിയായാണ് കണക്കാക്കുന്നത്.

Also Read: പഞ്ചാബിലെ പാര്‍ട്ടി എംഎല്‍എമാരുമായി രാഹുല്‍ കൂടിക്കാഴ്‌ച നടത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.