ETV Bharat / bharat

പടക്ക കടയില്‍ സ്‌ഫോടനം; കടയുടമയും ഭാര്യയും മരിച്ചു, മൃതദേഹം കണ്ടെടുക്കാനായത് ആറ് മണിക്കൂറുകള്‍ക്ക് ശേഷം

author img

By

Published : Jan 18, 2023, 12:50 PM IST

തമിഴ്‌നാട് ഡിണ്ടിഗലിലെ പടക്ക കടയിലുണ്ടായ സ്‌ഫോടനത്തില്‍ കടയുടമയും ഭാര്യയും മരിച്ചു, രക്ഷാപ്രവര്‍ത്തന സേനക്ക് മൃതദേഹം കണ്ടെടുക്കാനായത് ആറ് മണിക്കൂറുകള്‍ക്ക് ശേഷം

Tamilnadu Dindigul  Fire accident  Fire accident on fire cracker shop  Shop owner and wife dies  പടക്ക കടയില്‍ സ്‌ഫോടനം  കടയുടമയും ഭാര്യയും മരിച്ചു  മൃതദേഹം  തമിഴ്‌നാട് ദിണ്ടിഗലിലെ പടക്ക കട  രക്ഷാപ്രവര്‍ത്തന സേന  തമിഴ്‌നാട്  തമിഴ്‌നാട് നഗരവികസന മന്ത്രി  പടക്കങ്ങള്‍
തമിഴ്‌നാട്ടിലെ പടക്ക കടയില്‍ സ്‌ഫോടനം; കടയുടമയും ഭാര്യയും മരിച്ചു

ദിണ്ടിഗല്‍ (തമിഴ്‌നാട്): പടക്ക കടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം. ചൊവ്വാഴ്‌ച (17.01.23) ഡിണ്ടിഗല്‍ ജില്ലയിലെ സെമ്പട്ടിക്ക് സമീപമുള്ള പടക്ക കടയിലുണ്ടായ സ്‌ഫോടനത്തിലാണ് കടയുടമ പുല്‍വെട്ടി കണ്‍മൈ സ്വദേശി ജയരാമനും ഭാര്യ നാഗറാണിയും മരിച്ചത്. അപകടം നടന്നത് ആറ് മണിക്കൂറിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുക്കാനായത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പടക്കങ്ങള്‍ക്ക് തീപടര്‍ന്ന് സ്‌ഫോടനം നടന്നതോടെ സമീപവാസികള്‍ അഗ്‌നിശമനസേനയെയും ജില്ല ഭരണകൂടത്തെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തന സേനകള്‍ക്ക് ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.

തമിഴ്‌നാട് നഗരവികസന മന്ത്രി പെരിയസാമി അപകടസ്ഥലം സന്ദര്‍ശിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനമറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.