ചെന്നൈ: തമിഴ്‌നാട്ടിൽ 1,195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ വൈറസ് ബാധിതരുടെ ആകെ എണ്ണം 7.98 ലക്ഷം ആയി. 12 രോഗികളാണ് ഇന്ന് മരിച്ചത്. ഇതുവരെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 11,895 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതിയതായി 1,276 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ 7.276 ലക്ഷം ആളുകൾ രോഗമുക്തരായിട്ടുണ്ട്. തമിഴ്‌നാട്ടിൽ 10,115 സജീവ രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ചെന്നൈയിലും കോയമ്പത്തൂരുമാണ്. തമിഴ്‌നാട്ടിൽ ഇന്ന് 69,568 സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ ആകെ 1.29 കോടി സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.