ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ 102.93 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർ സെൽവം. നിയമസഭയിൽ 2020-21ലെ അനുബന്ധ ചെലവുകൾ സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കവെയാണ് പനീർ ശെൽവം തെരഞ്ഞെടുപ്പ് കണക്കുകളെക്കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ആവശ്യമായ തുക പൊതു വകുപ്പിന് കീഴിലാണ് വരുന്നതെന്നും അധികമായി വരുന്ന തുക മറ്റ് ഫണ്ടുകളിൽ നിന്ന് വകയിരുത്തുമെന്നും പനീർ ശെൽവം അറിയിച്ചു. ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 234 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ 100 കോടിയിലധികം രൂപ ആവശ്യമാണെന്ന് പനീർ ശെൽവം - ഒ.പന്നീർ സെൽവം
നിയമസഭയിൽ 2020-21ലെ അനുബന്ധ ചെലവുകൾ സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കവെയാണ് പനീർ ശെൽവം തെരഞ്ഞെടുപ്പ് കണക്കുകളെക്കുറിച്ച് പറഞ്ഞത്