ETV Bharat / bharat

'ഞാന്‍ ഉദ്‌ഘാടനം ചെയ്‌തത്' ; ഐഎഎസ്‌ ഉദ്യോഗസ്ഥയുടെ ട്വീറ്റിന് 'അല്‍പത്തരം' പാടില്ലെന്ന് മറുപടി, ബ്ലോക്കും പിന്നെ വിവാദവും - ട്വിറ്റര്‍ ഉപയോക്താവ്

സര്‍ക്കാരിന് കീഴിലുള്ള പരിപാടിയുടെ ഉദ്‌ഘാടന ചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ച തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവിനോട് അല്‍പത്തരം പാടില്ലെന്ന മറുപടിയുമായി ട്വിറ്റര്‍ ഉപയോക്താവ്

Tamilnadu Additional Chief Secretary  Supriya Sahu  Supriya Sahu tweet  Tamilnadu  Twitter user satirically replies  Government Programme  ഞാന്‍ ഉദ്‌ഘാടനം ചെയ്‌തത്  ഐഎഎസ്‌ ഉദ്യോഗസ്ഥയുടെ ട്വീറ്റിന്  മറുപടി അറിയിച്ച് ഫോളോവര്‍  സര്‍ക്കാരിന് കീഴിലുള്ള പരിപാടി  സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ച്  തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി  സുപ്രിയ സാഹു  ട്വിറ്റര്‍ ഉപയോക്താവ്  ഉപയോക്താവ്
ഐഎഎസ്‌ ഉദ്യോഗസ്ഥയുടെ ട്വീറ്റിന് 'അല്‍പത്തരം' പാടില്ലെന്ന് മറുപടി അറിയിച്ച് ഫോളോവര്‍
author img

By

Published : Feb 18, 2023, 11:05 PM IST

ഹൈദരാബാദ് : സര്‍ക്കാര്‍ പരിപാടിയുടെ ഉദ്‌ഘാടനത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത ഐഎഎസ്‌ ഉദ്യോഗസ്ഥക്കെതിരെ ട്വിറ്റര്‍ ഉപയോക്താവ്. സര്‍ക്കാരിന് കീഴില്‍ ഡിഎൻഎ സീക്വൻസിംഗ് സൗകര്യം ഉദ്‌ഘാടനം ചെയ്‌തതിന് ശേഷം തമിഴ്‌നാട് പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ഇതിന്‍റെ ചിത്രം 'ഇന്ന് താന്‍ ഉദ്‌ഘാടനം ചെയ്‌തത്' എന്നറിയിച്ച് ട്വിറ്ററില്‍ പങ്കുവച്ചത്. എന്നാല്‍ ശ്രീറാം എന്നു പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ ഉപയോക്താവാണ് ചീഫ് സെക്രട്ടറിയുടേത് അല്‍പത്തരമാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

ഞാന്‍ ഉദ്‌ഘാടനം ചെയ്‌തതെന്ന് ഐഎഎസുകാരി, അതിനെന്തെന്ന് ഉപയോക്താവ്: ഇന്ന് ഞാൻ ഉദ്ഘാടനം ചെയ്ത ഞങ്ങളുടെ അഡ്വാൻസ്ഡ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിലെ അത്യാധുനികമായ ഡിഎൻഎ സീക്വൻസിങ് സൗകര്യമാണിത്. ഇന്ത്യയിലെ തന്നെ ആദ്യത്തേത്. ഇത് തമിഴ്‌നാട് വനം വകുപ്പിന് അഭിമാനകരമാണെന്നും സുപ്രിയ സാഹു ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ഈ ട്വീറ്റിന് താഴെയായി ശ്രീറാം എന്ന ഉപയോക്താവ് മറുപടിയുമെത്തി. ആ വകുപ്പിന് ഒരു മന്ത്രിയുണ്ടെന്നും അദ്ദേഹത്തിന്‍റെ സഹായം കൊണ്ടാവും താങ്കള്‍ ഇതിന് പ്രാപ്‌തയായതെന്നും വ്യക്തമാക്കിയിരുന്നു ഈ മറുപടി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മഹാമനസ്കനാണെന്നും ഇതേ സ്ഥാനത്ത് ജയലളിതയോ കലൈഞ്ജറോ ആയിരുന്നെങ്കിൽ ഒരു മന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനസേവകന്‍ ഇത്തരത്തില്‍ ക്രെഡിറ്റ് കൈപ്പറ്റില്ലെന്നും ഉപയോക്താവ് മറുപടിയില്‍ അവകാശപ്പെട്ടു.

  • Matter of great pride for Tamil Nadu Forest Dept. to be the first in India to have the most modern DNA sequencing facility at our Advanced Institute for Wildlife Conservation which I inaugurated today.A game changer in equipping the Dept with cutting edge technology #TNForest pic.twitter.com/NZOtwHQTPs

    — Supriya Sahu IAS (@supriyasahuias) February 16, 2023 " class="align-text-top noRightClick twitterSection" data=" ">

ബ്ലോക്കിട്ടത് മോശമായിപ്പോയി: അതേസമയം തന്‍റെ പ്രതികരണത്തോട് ഐഎഎസ്‌ ഉദ്യോഗസ്ഥ പ്രതികരിച്ചില്ലെങ്കിലും തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തതായി അറിയിച്ച് ഇതിനുപിന്നാലെ ട്വിറ്റര്‍ ഉപയോക്താവ് വീണ്ടും രംഗത്തെത്തി. ജനാധിപത്യത്തിൽ ബഹുമതി ലഭിക്കേണ്ടത് ബഹുമാനപ്പെട്ട മന്ത്രിക്കാണ്. അല്ലാതെ പൊതുസേവകനല്ല. കാരണം അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ജനങ്ങളിലേക്ക് മടങ്ങുന്നത് മന്ത്രിയാണെന്നും അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നുമാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഉപഭോക്താവിന്‍റെ വിശദീകരണം.

  • All that I had stated was that in a democracy the Hon’ble Minister should get all the credit, not a public servant. It is only the Minister who goes back to the people at the end of 5 years, not these officers. I am appalled ! https://t.co/YdE61JqdSn pic.twitter.com/M8W3GP0Qt2

    — Sriram (@SriramMadras) February 18, 2023 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ ഉദ്യോഗസ്ഥയോടുള്ള വിമര്‍ശനം അവസാനിപ്പിക്കാന്‍ ശ്രീറാം അവിടംകൊണ്ട് തയ്യാറായില്ല. വിമർശനം തടയുന്നതിനുപകരം അവഗണിക്കുകയോ അല്ലെങ്കിൽ പ്രതികരിക്കുകയോ ആകാമായിരുന്നുവെന്ന് മറ്റൊരു അക്കൗണ്ടിലൂടെ അറിയിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാർ എന്നിവരുൾപ്പെടെുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകരും ചില ഉദ്യോഗസ്ഥരുമെല്ലാം തന്നെ ചെളിവാരി എറിയാറുണ്ട്. എന്നാല്‍ അവർ അത് ശരിയായ രീതിയിലെടുത്ത് അവർക്കെതിരെ വിമർശിക്കുന്നവരുമായി ഇടപഴകുന്നത് തുടരുന്നു. അതാണ് ജനാധിപത്യത്തിന്‍റെ ആത്മാവ്.

ഒരു ഉദ്യോഗസ്ഥൻ സമൂഹമാധ്യമത്തിലൂടെ ഔദ്യോഗികമായി എന്തെങ്കിലും പങ്കിടുമ്പോള്‍ അതിനോട് പ്രതികരിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട് എന്നും അദ്ദേഹം തന്‍റെ പ്രതികരണത്തില്‍ അറിയിച്ചു. പൊതുജനത്തിന്‍റെ ശബ്‌ദം അടിച്ചമർത്താൻ അനുവദിക്കരുതെന്നും സുപ്രിയ സാഹു ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.