ചെന്നൈ : തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂളിൽ നിന്ന് മടങ്ങി വീട്ടിലെത്തിയ പതിനൊന്നാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. ചൊവ്വാഴ്‌ച വൈകിട്ട്, വിരുദുനഗർ ജില്ലയിലെ ശിവകാശിയിലാണ് ദാരുണമായ സംഭവം. ഇതോടെ, രണ്ടാഴ്‌ചയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനികളുടെ എണ്ണം നാലായി.
ശിവകാശിക്കടുത്തുള്ള പടക്ക നിർമാണശാലയിലെ തൊഴിലാളികളുടെ മകളാണ് മരിച്ച പെണ്‍കുട്ടി.'വിദ്യാര്‍ഥിനിയുടേത് ആത്മഹത്യയാണെന്നാണ് സംശയം. എന്നാല്‍, അന്വേഷണം പൂർത്തിയാകുന്നതുവരെ ഇതേക്കുറിച്ച് ഒന്നും പറയാനില്ല' - അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
കടലൂർ ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് ശിവകാശിയിലെ സംഭവം. ജൂലൈ 13 നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കള്ളക്കുറിച്ചിയിലെ ഒരു സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. ഇതേതുടര്‍ന്ന്, അക്രമാസക്തമായ ജനക്കൂട്ടം സ്കൂള്‍ തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്‌തിരുന്നു.
ജൂലൈ 25 തിങ്കളാഴ്‌ച, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരുവള്ളൂരിലെ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്.
ALSO READ| പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവം ; തമിഴ്‌നാട് കല്ലാക്കുറിച്ചിയിൽ സംഘർഷം രൂക്ഷം