ചെന്നൈ : ഓഗസ്റ്റ് 14ന് ആദ്യത്തെ കാർഷിക വാർഷിക ബജറ്റ് അവതരിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍. കർഷകർക്ക് ഡിഎംകെ നൽകിയ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്‌ദാനമായിരുന്നു ഇത്. കാർഷിക മേഖലയിലെ ഉത്പാദനം വർധിപ്പിക്കുന്നതിനും കർഷകരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നടപടി.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മുഖ്യ വാഗ്‌ദാനങ്ങളിലൊന്നായിരുന്നു കാർഷിക വാർഷിക ബജറ്റ്. 2021-22ലെ വർഷത്തെ ബജറ്റ് എഐഎഡിഎംകെ സർക്കാർ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2021-22 ലേക്ക് പുതുക്കിയ ബജറ്റാകും കൃഷിമന്ത്രി പനീർസെൽവം അവതരിപ്പിക്കുക.
READ MORE: 12,110 കോടിയുടെ കർഷക കടങ്ങൾ എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ
2019-2020 ബജറ്റ് സമ്മേളനത്തിൽ 10,550.85 കോടിയും 2020-21 ബജറ്റ് സമ്മേളനത്തിൽ 11,894. 48 കോടിയുമാണ് വകയിരുത്തിയത്. 2021-22 ഇടക്കാല ബജറ്റിൽ 11,982.71 കോടിയും വകയിരുത്തി.
കൊവിഡ് സമയത്ത് സംസ്ഥാന സർക്കാർ കാർഷിക മേഖലയെ അവഗണിച്ചെന്ന് കർഷകർ സർക്കാരിനെതിരെ ആരോപിച്ചിരുന്നു.