ETV Bharat / bharat

ജഡ്‌ജിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; കോടതി ജീവനക്കാരന്‍ പിടിയില്‍ - തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത

ജഡ്‌ജി പൊന്‍പാണ്ടിയെയാണ് 37 കാരനായ കോടതി ജീവനക്കാരന്‍ പ്രകാശ് കുത്തിപ്പരിക്കേല്‍പ്പിച്ചത്

Office assistant stabs judge in Tamil Nadu, arrested  തമിഴ്‌നാട്ടില്‍ ജഡ്‌ജിയെ കുത്തിയ കോടതി ജീവനക്കാരന്‍ പിടിയില്‍  സേലം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത  Tamil Nadu todays news
സ്ഥലംമാറ്റത്തില്‍ അതൃപ്‌തി; ജഡ്‌ജിയെ കുത്തിയ കോടതി ജീവനക്കാരന്‍ പിടിയില്‍
author img

By

Published : Mar 2, 2022, 12:40 PM IST

ചെന്നൈ : ജുഡീഷ്യൽ മജിസ്‌ട്രേട്ട് പൊന്‍പാണ്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ സേലം ജില്ലാകോടതി ജീവനക്കാരന്‍ പിടിയില്‍. 37 കാരനായ പ്രതി പ്രകാശിനെ തമിഴ്‌നാട് പൊലീസ് തിങ്കളാഴ്‌ചയാണ് അറസ്റ്റുചെയ്‌തത്. മറ്റൊരു നഗരത്തിൽ നിന്ന് ജില്ലാകോടതിയിലേക്ക് മാറ്റിയതിലുള്ള അതൃപ്‌തിയാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: നവീനിന്‍റെ അച്ഛനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ചു

തന്‍റെ സ്ഥലംമാറ്റ അഭ്യര്‍ഥന നിരസിച്ചതിനാലാണ് ജഡ്‌ജിയെ കുത്തിയതെന്ന് പ്രകാശ് പൊലീസിനോട് പറഞ്ഞു. കോടതി സമുച്ചയത്തില്‍ ജഡ്‌ജി പൊന്‍പാണ്ടിയുടെ ചേംബറിലെത്തി ആവർത്തിച്ചുള്ള സ്ഥലംമാറ്റത്തെക്കുറിച്ച് ഇയാള്‍ സംസാരിച്ചു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കേറ്റം മൂത്തതോടെ പ്രകാശ് പൊന്‍പാണ്ടിയെ കുത്തുകയായിരുന്നു.

ജഡ്‌ജിയുടെ നിലവിളി കേട്ട കോടതി ജീവനക്കാർ ഉടൻ തന്നെ മുറിയിലെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. നിലവില്‍ പൊന്‍പാണ്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.