ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.എം.കെയുമായുള്ള സഖ്യത്തിൽ മറുമലർച്ചി മുന്നേറ്റ കഴകത്തിന് (എം.ഡി.എം.കെ) ആറ് സീറ്റുകൾ നൽകാൻ ധാരണയായി.
എം.ഡി.എം.കെ നേതാവ് വൈക്കോയും ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിനും ശനിയാഴ്ച കരാറിൽ ഒപ്പിട്ടു. 1994ൽ രാജി വച്ച ശേഷമാണ് വൈക്കോ എം.ഡി.എം.കെ രൂപീകരിച്ചത്. ആദ്യമായാണ് എം.ഡി.എം.കെ, ഡി.എം.കെയുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏപ്രിൽ ആറിനാണ് ഒറ്റ ഘട്ടമായി നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മേയ് ആറിനുമാണ്. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം, കോൺഗ്രസ്-ഡി.എം.കെ സഖ്യം, ചലച്ചിത്ര താരം കമൽഹാസന്റെ മക്കൾ നീതി മയ്യം