മധുര: മദ്യപിച്ചെത്തി പതിവായി വഴക്കിട്ട മകനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ പിടിയില്‍. മധുര അരപ്പാളയം സ്വദേശികളായ മുരുകേശൻ, കൃഷ്ണവേണി എന്നിവരാണ് അറസ്റ്റിലായത്. 42 കാരനായ മകന്‍ മണികണ്‌ഠനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.
വൈഗ നദിയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന്, കരിമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മധുര രാജാജി ആശുപത്രിയിലേക്ക് അയച്ചു.
ALSO READ: രാത്രി കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും
ഭാര്യയുമായി പിരിഞ്ഞ്, മാതാപിതാക്കൾക്കൊപ്പമായിരുന്നു മണികണ്‌ഠന്‍ കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തി വഴക്കുണ്ടാക്കുണ്ടാക്കുന്നത് പതിവായതോടെ, മാതാപിതാക്കള്‍ കൊലപ്പെടുത്തി കത്തിച്ചുകളയുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് പിടിവള്ളിയായത്.