ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചത് 1,464 പോസിറ്റീവ് കേസുകൾ. 1,797 ആളുകൾ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതുവരെ 7,53,332 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പുതുതായി 14 പേരാണ് വൈറസിന് കീഴടങ്ങിയത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 11,669 രോഗികളാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 7,76,174 ആണ്. ഇവിടെ വൈറസ് ബാധിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത് 11,173 രോഗികളാണ്.