ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള കേരളത്തിന്‍റെ നീക്കങ്ങള്‍ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേരള സഹോദരങ്ങളുടെ സ്നേഹത്തിന് നന്ദി എന്ന് അദ്ദേഹം എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. ദുരിതാശ്വാസ കിറ്റുകളുമായി തമിഴ്‌നാട്ടിലേക്ക് തിരിച്ച വാഹനങ്ങള്‍ തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി വി.വേണു ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ദൃശ്യം പങ്കു വച്ചു കൊണ്ടാണ് സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ചത് (Tamil Nadu floods).
-
കേരള സഹോദരങ്ങളുടെ സ്നേഹത്തിന് നന്ദി ❤️!@pinarayivijayan @CMOKerala pic.twitter.com/1pUufgCbxw
— M.K.Stalin (@mkstalin) December 23, 2023 " class="align-text-top noRightClick twitterSection" data="
">കേരള സഹോദരങ്ങളുടെ സ്നേഹത്തിന് നന്ദി ❤️!@pinarayivijayan @CMOKerala pic.twitter.com/1pUufgCbxw
— M.K.Stalin (@mkstalin) December 23, 2023കേരള സഹോദരങ്ങളുടെ സ്നേഹത്തിന് നന്ദി ❤️!@pinarayivijayan @CMOKerala pic.twitter.com/1pUufgCbxw
— M.K.Stalin (@mkstalin) December 23, 2023
തിരുനെല്‍വേലി തൂത്തുക്കുടി ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ എല്ലാം നഷ്‌ടമായവരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ദുരിതാശ്വാസ കിറ്റുകള്‍ സമാഹരിച്ച് കൈമാറിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് ശേഖരിച്ചാണ് കേരളം തമിഴ്‌നാടിന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നത് Relief kits for TN from Kerala.
തിരുവനന്തപുരത്തെ രണ്ട് കേന്ദ്രങ്ങളില്‍ 20 അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ഇപ്പോഴും ശേഖരിച്ച് വരുന്നുണ്ട്. സ്പെഷ്യല്‍ സെക്രട്ടറി എംജി രാജ മാണിക്യത്തിനാണ് ഏകോപന ചുമതല.