ചെന്നൈ: കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ 10 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ജനുവരി 31 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജനുവരി 19 മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി സർക്കാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം തമിഴ്നാട്ടിൽ ശനിയാഴ്ച 23,989 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 29,15,948 ആയി ഉയർന്നു. 11 കൊവിഡ് മരണവും ശനിയാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 36,967 ആയി ഉയർന്നു
ALSO READ: Covid 19 India: കർണാടകയിൽ കുതിച്ചുയർന്ന് കൊവിഡ്; 34,047 പേർക്ക് കൂടി രോഗം