ETV Bharat / bharat

രണ്ട് വെള്ളിയാഴ്‌ചകള്‍, അതേ കോറോമണ്ഡല്‍ എക്‌സ്‌പ്രസ്: 14 വര്‍ഷം മുമ്പും ദുരന്തം, അന്ന് ഒഡിഷയില്‍ മരിച്ചത് 16 പേര്‍ - കോറോമണ്ഡല്‍ എക്‌പ്രസ്

2009 ഫെബ്രുവരി 13 ന് ഒഡിഷയിലെ ജജ്‌പൂരില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസ് അപകടത്തില്‍ പെട്ടിരുന്നു. ട്രാക്ക് മാറുന്നതിനിടെ 13 ബോഗികള്‍ വേര്‍പെട്ട് പാളം തെറ്റുകയായിരുന്നു

Coromandel Express  Coromandel Express mishap  Tale of two Black Fridays of Coromandel Express  Black Fridays of Coromandel Express  Balasore train tragedy  Balasore train accident  Odisha train tragedy  Odisha train accident  കോറോമണ്ഡല്‍  കോറോമണ്ഡല്‍ എക്‌പ്രസ്  ഒഡിഷയിലെ ജജ്‌പൂരില്‍ കോറോമണ്ഡല്‍ എക്‌പ്രസ്
Coromandel Express mishap
author img

By

Published : Jun 3, 2023, 11:41 AM IST

ഭുവനേശ്വർ: 2023 ജൂണ്‍ 2, വെള്ളിയാഴ്‌ച: സമയം രാത്രി ഏഴരയോടടുത്തിരുന്നു. അത്താഴത്തിനുള്ള ഒരുക്കത്തിലായിരുന്നു ചിലര്‍. ചിലരാകട്ടെ തൊട്ടടുത്തിരിക്കുന്നവരോട് സംസാരിക്കുന്ന തിരക്കില്‍. മൊബൈല്‍ ഫോണില്‍ കുത്തിയും കുറിച്ചും ചിലര്‍, പുറം കാഴ്‌ചകളിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍, ഉറക്കത്തിലേക്ക് വഴുതി വീണവര്‍...അങ്ങനെ ഒട്ടനവധി പേര്‍. പെട്ടെന്നാണ് കാതടപ്പിക്കുന്ന ശബ്‌ദത്തോടെ ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നി നീങ്ങിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നതിന് മുന്നേ എല്ലാം തലകീഴായി മറിഞ്ഞു.

ഹൃദയമിടിപ്പ് നിന്നുപോയ നിമിഷം. ജീവിതത്തില്‍ അന്നുവരെ നടന്നതെല്ലാം ഒരൊറ്റ സെക്കന്‍ഡില്‍ മനസിന്‍റെ സ്‌ക്രീനില്‍ മിന്നി മറഞ്ഞിരിക്കണം ആ മനുഷ്യര്‍ക്ക്. വീട്ടില്‍ കാത്തിരിക്കുന്നവരുടെ മുഖവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കാം. കണ്ണു തുറന്നവര്‍ കണ്ടത് ഒപ്പം ഇരുന്നവരില്‍ പലരും ജീവനറ്റു കിടക്കുന്ന കാഴ്‌ചയാണ്. കൈകാലുകള്‍ വേര്‍പെട്ടും മാരകമായി മുറിവേറ്റും അക്കൂട്ടത്തില്‍ പലരും ഉണ്ടായിരുന്നു. കൊറോമണ്ഡല്‍ എക്‌പ്രസിന്‍റെ 'യാത്ര' ചരിത്രത്തില്‍ വീണ്ടുമൊരു ഇരുണ്ട വെള്ളിയാഴ്‌ച കുറിച്ചു കൊണ്ടാണ് കഴിഞ്ഞ രാത്രി കടന്നു പോയത്. ദുരന്തത്തിന് സാക്ഷിയാകാന്‍ വീണ്ടും വിധിക്കപ്പെട്ട് ഒഡിഷയും.

14 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2009 ഫെബ്രുവരി 13, കോറോമണ്ഡല്‍ എക്‌പ്രസിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തിയ ആദ്യത്തെ വെള്ളിയാഴ്‌ച. സമയം രാത്രി 7.30 പിന്നിട്ടിരുന്നു. ആ രാത്രി ഒഡിഷയിലെ ജജ്‌പൂര്‍ ജില്ലയില്‍ ട്രാക്ക് മാറുന്നതിനിടെ കോറോമണ്ഡല്‍ എക്‌പ്രസിന്‍റെ 13 ബോഗികളാണ് പാളം തെറ്റിയത്. അന്നത്തെ അപകടത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും 161 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ബാലസോറിലെ അപകടത്തേക്കാള്‍ മരണ സംഖ്യ കുറവായിരുന്നു എന്നത് ഒഴിച്ചാല്‍ ആശ്വസിക്കാന്‍ മറ്റൊന്നും ഇല്ല. പാളം തെറ്റിയ 13 ബോഗികള്‍ ഒന്ന് മറ്റൊന്നിലേക്ക് ഇടിച്ച് കയറിയത് 2009-ലെ ദുരന്തത്തെ വളരെയധികം ഭീകരമാക്കി.

Also Read: ബാലസോറിന് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ, ഓർമയില്‍ പെരുമണും കടലുണ്ടിയും

തമിഴ്‌നാട്ടിലെ ചെന്നൈ സെൻട്രലിനെ പശ്ചിമ ബംഗാളിലെ ഹൗറയുമായി ബന്ധിപ്പിക്കുന്നതാണ് കോറോമണ്ഡൽ എക്‌സ്പ്രസ്. 2009ൽ പാളം തെറ്റിയ 13 ബോഗികളിൽ 11 എണ്ണം സ്ലീപ്പർ ക്ലാസും രണ്ടെണ്ണം ജനറൽ ക്ലാസും ആയിരുന്നു. അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ ജജ്‌പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് ട്രാക്ക് മാറുന്നതിനിടെയാണ് ദുരന്തം എത്തിയത്. ട്രെയിനിന്‍റെ എഞ്ചിൻ മറ്റൊരു ട്രാക്കിലേക്ക് പോകുന്നതിനിടെ ബോഗികൾ പാളം തെറ്റി ട്രെയിനിൽ നിന്ന് വേർപെടുകയായിരുന്നു.

14 വര്‍ഷങ്ങള്‍ക്കിപ്പുറം കോറോമാണ്ഡല്‍ എക്‌പ്രസ് വീണ്ടും കണ്ണീരോര്‍മയാകുമ്പോള്‍ ജീവന്‍ നഷ്‌ടമായത് ഇരുന്നൂറിലധികം ആളുകള്‍ക്കാണ്. 900ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളിലും പ്രാര്‍ഥനയിലുമാണ് രാജ്യം. സംസ്ഥാന നേതൃത്വവും റെയില്‍ വകുപ്പും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ തുടങ്ങി വിവിധ നേതാക്കള്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകട സ്ഥലം സന്ദർശിച്ചു.

Also Read: ബാലസോര്‍ ട്രെയിന്‍ ദുരന്തം: മരണം 238 ആയി, ഒഡിഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.