ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തികൾ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവെ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനോട് അഭ്യഥനയുമായി കോൺഗ്രസ് എംഎൽഎ നിനോംഗ് എറിങ്. അരുണാചൽ പ്രദേശിൽ തന്ത്രപ്രധാനമായ ചില റോഡ് പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.
ചൈനയുടെ വികസന പദ്ധതികളെ ബാധിക്കില്ല
അതിർത്തിയുടെ മറുവശത്ത് ചൈന നടത്തുന്ന വികസനത്തെക്കുറിച്ച് പരാമർശിച്ച റിംഗ്, ടിബറ്റ് മേഖലയിലെ ലാസയ്ക്കും നിയിഞ്ചി സെക്ടറിനുമിടയിൽ അതിവേഗ ട്രെയിനിന്റെ ട്രയൽ റൺ ചൈന അടുത്തിടെ പൂർത്തിയാക്കിയതായി പറഞ്ഞു. അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ ട്യൂട്ടിംഗിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് നിയിഞ്ചി. 4.8 ബില്യൺ ഡോളർ ചെലവിൽ നിർമിച്ച അതിവേഗ റെയിൽ പാത മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തന്നെ ബാധിക്കില്ലെങ്കിലും ഇന്ത്യൻ ഭാഗത്ത് നിർദിഷ്ട റെയിൽ പദ്ധതികൾ ഇനിയും പൂർത്തിയാക്കാനായിട്ടില്ലെന്നത് ഭയം ജനിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തടസമാവുന്നത് ഭൂമിയുടെ ഉയര്‍ന്ന വില
അരുണാചൽ പ്രദേശിലെ ചൈന അതിർത്തികളിൽ ചൈന അടിസ്ഥാന വികസനത്തിനായി കോടികൾ ചെലവാക്കുന്ന വേളയിൽ അതിർത്തിയിലെ ഇന്ത്യൻ ഭാഗമായ പാസിഘട്ട് മുതൽ മുർകോങ്‌സെലെക് വരെയുള്ള റെയിൽവേ പാത വികസനം ഭൂമിയുടെ ഉയർന്ന വില മൂലം ഭൂമി ഏറ്റെടുക്കൽ നടക്കാതെ നീളുകയാണ്. ഉയർന്ന വില കാരണം വെറും 35 കിലോമീറ്റർ പാത ഉപേഷിക്കുന്നത് ശരിയായ നടപടി ആണോ എന്നും അദ്ദേഹം ചോദിച്ചു.
റോഡ് നിര്‍മാണത്തിന് നന്ദി
അസം-അരുണാചൽ പ്രദേശ് അതിർത്തിയിലെ കിമ്മിൽ നടന്ന പരിപാടിയിൽ 20 കിലോമീറ്റർ നീളമുള്ള കിമിൻ-പോട്ടിൻ റോഡ് രാജ്യത്തിന് സമർപ്പിച്ചതടക്കം അതിർത്തി സംസ്ഥാനത്ത് ചില തന്ത്രപരമായ റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് നിനോംഗ് എറിംഗ് നന്ദിയും അറിയിച്ചു.
Also read: അതിര്‍ത്തി തര്‍ക്കം; ചൈനയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വ്യോമസേന തലവന്‍