ഗാംഗ്‌ടോക്: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലുള്ള ടൂറിസം മേഖലയെ പുനരിജ്ജീവിപ്പിച്ച് സിക്കിം സർക്കാർ. രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതിലൂടെ സിക്കിം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കാമെന്നാണ് സർക്കാർ കണക്കു കൂട്ടൽ.
വിനോദ സഞ്ചാരികള്‍വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കരുതണമെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാര മേഖലകള്‍ ജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ തീരുമാനമായത്.
കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഈ വർഷം മാർച്ച് മുതലാണ് സിക്കിമിൽ ടൂറിസം പ്രവർത്തനങ്ങൾ നിർത്തി വച്ചത്. അതേ സമയം നോർത്ത് ബംഗാൾ ടൂറിസം സെക്‌ടർ സിക്കിമിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസം കൺവീനർ രാജ് ബസു പറഞ്ഞു.
ALSO READ: കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്നുണ്ടായേക്കും