ന്യൂഡൽഹി : അലോപ്പതിക്കെതിരെ യോഗ ഗുരു ബാബ രാംദേവ് നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനാണ് പരാമർശം പിൻവലിക്കാൻ രാംദേവിനോട് ആവശ്യപ്പെട്ടത്. അലോപ്പതിക്ക് എതിരായ പരാമർശം ഡോക്ടർമാരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് 19നെതിരെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അവിശ്വസനീയ പോരാട്ടമാണ് നടത്തുന്നത്. എന്നാല്‍ ബാബ രാംദേവിന്‍റെ പ്രസ്‌താവന രാജ്യത്തെ വേദനിപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തകരെ അവഹേളിക്കുന്നതാണ് പരാമര്‍ശം. അതിൽ താങ്കൾ നടത്തിയ വിശദീകരണം തൃപ്തികരമല്ല. അതിനാല്‍ പ്രസ്താവന പിൻവലിക്കണം - മന്ത്രി രാംദേവിന് അയച്ച കത്തിൽ വ്യക്തമാക്കി.
-
संपूर्ण देशवासियों के लिए #COVID19 के खिलाफ़ दिन-रात युद्धरत डॉक्टर व अन्य स्वास्थ्यकर्मी देवतुल्य हैं।
— Dr Harsh Vardhan (@drharshvardhan) May 23, 2021 " class="align-text-top noRightClick twitterSection" data="
बाबा @yogrishiramdev जी के वक्तव्य ने कोरोना योद्धाओं का निरादर कर,देशभर की भावनाओं को गहरी ठेस पहुंचाई।
मैंने उन्हें पत्र लिखकर अपना आपत्तिजनक वक्तव्य वापस लेने को कहा है। pic.twitter.com/QBXCdaRQb1
">संपूर्ण देशवासियों के लिए #COVID19 के खिलाफ़ दिन-रात युद्धरत डॉक्टर व अन्य स्वास्थ्यकर्मी देवतुल्य हैं।
— Dr Harsh Vardhan (@drharshvardhan) May 23, 2021
बाबा @yogrishiramdev जी के वक्तव्य ने कोरोना योद्धाओं का निरादर कर,देशभर की भावनाओं को गहरी ठेस पहुंचाई।
मैंने उन्हें पत्र लिखकर अपना आपत्तिजनक वक्तव्य वापस लेने को कहा है। pic.twitter.com/QBXCdaRQb1संपूर्ण देशवासियों के लिए #COVID19 के खिलाफ़ दिन-रात युद्धरत डॉक्टर व अन्य स्वास्थ्यकर्मी देवतुल्य हैं।
— Dr Harsh Vardhan (@drharshvardhan) May 23, 2021
बाबा @yogrishiramdev जी के वक्तव्य ने कोरोना योद्धाओं का निरादर कर,देशभर की भावनाओं को गहरी ठेस पहुंचाई।
मैंने उन्हें पत्र लिखकर अपना आपत्तिजनक वक्तव्य वापस लेने को कहा है। pic.twitter.com/QBXCdaRQb1
Also Read:യാസിനെ നേരിടാൻ സജ്ജരായി തീരസംരക്ഷണ സേന
അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും ഈ ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബ രാംദേവിന്‍റെ പ്രസ്താവന. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. നേരത്തെ കൊവിഡിനെതിരെ രാംദേവിന്‍റെ പതഞ്ജലി കൊറോണില്‍ എന്ന മരുന്ന് പുറത്തിറക്കിയതും വിവാദമായിരുന്നു.