ETV Bharat / bharat

നാസികിൽ റെയ്‌ഡ്: പിടിച്ചെടുത്തത് 30 വാളുകൾ, രണ്ട് പേർ അറസ്റ്റിൽ - swords seized from nashik

പ്രതികൾ ഇത്രയധികം ആയുധങ്ങൾ ശേഖരിച്ചതെന്തിനെന്നുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

നാസികിൽ പൊലീസ് റെയ്‌ഡിൽ 30 വാളുകൾ പിടിച്ചെടുത്തു  നാസികിൽ പൊലീസ് റെയ്‌ഡ്  swords seized from nashik  nashik city police raid
നാസികിൽ പൊലീസ് റെയ്‌ഡിൽ 30 വാളുകൾ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Dec 25, 2021, 2:24 PM IST

മുംബൈ: നാസികിൽ സിറ്റി പൊലീസ് നടത്തിയ റെയ്‌ഡിൽ രണ്ട് പേരിൽ നിന്നായി 30 മൂർച്ചയേറിയ വാളുകൾ പിടിച്ചെടുത്തു. മാലേഗാവിലെ മോമിൻപുര പ്രദേശത്ത് നിന്നാണ് വാളുകൾ പിടികൂടിയത്. കമാൽപുര സ്വദേശി മസ്‌താൻ എന്നറിയപ്പെടുന്ന മൊഹമ്മദ് മെഹ്‌മൂദ് അബ്‌ദുൾ റഷീദ് അൻസാരി, ഇസ്ലാംപുര സ്വദേശി ബിലാൽ ദാദ എന്നറിയപ്പെടുന്ന മുഹമ്മദ് ബിലാൽ ഷബ്ബീർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ ആയുധ നിയമപ്രകാരം കേസെടുത്ത പൊലീസ്, പ്രതികൾ ഇത്രയധികം ആയുധങ്ങൾ ശേഖരിച്ചതെന്തിനെന്നുള്ള അന്വേഷണം ആരംഭിച്ചു. മാലേഗാവിൽ ചിലർ അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കുന്നതായി പൊലീസ് സൂപ്രണ്ട് സച്ചിൻ പാട്ടീലിന് സൂചന ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ മാലേഗാവ് സിറ്റി പൊലീസ് സംഘം മോമിൻപുര പ്രദേശത്തെ ദൽവാല ചൗക്കിന് സമീപമുള്ള ചേരിയിൽ നടത്തിയ റെയ്ഡിലാണ് വാളുകൾ കണ്ടെടുത്തത്.

Also Read: മുംബൈയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.