ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡ് അംബാസിഡർ റാൾഫ് ഹെക്‌നർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച്ച നടത്തി. കൂടിക്കാഴ്‌ച്ചയിൽ കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം എടുക്കുന്ന മുൻകരുതലുകളെക്കുറിച്ച് ചർച്ച ചെയ്‌തതായി കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
''വളരെ ഫലവത്തായ കൂടിക്കാഴ്‌ച്ചയാണ് സ്വിസ് അംബാസിഡർ റാൾഫ് ഹെക്‌നറുമായി നടന്നത്. വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്‌തു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനമെടുക്കുന്ന മുൻകരുതലുകളും സംസ്ഥാനത്തെ വായുമലിനീകരണവും ചർച്ചാ വിഷയമായി. ഡൽഹിയിലെ കൊവിഡ് നിയന്ത്രണത്തെ അദ്ദേഹം പ്രശംസിച്ചുവെന്നും ''കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടതിൽ സന്തോഷമെന്ന് റാൾഫ് ഹെക്‌നറും ട്വീറ്റ് ചെയ്‌തു. ഡൽഹിയിൽ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ അവസരങ്ങളും വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയെന്നും ഹെക്‌നർ പറഞ്ഞു.