ഹരിദ്വാർ: കുംഭമേളയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ഹിന്ദു ആത്മീയ നേതാവ് സ്വാമി അവ്ദേശാനന്ദ് ഗിരി മഹാരാജ്. കുംഭമേളയെ സൂപ്പർ സ്പ്രെഡർ കൊവിഡ് ഇവന്‍റായി കോൺഗ്രസ് അപകീർത്തിപ്പെടുത്തി എന്ന ബിജെപിയുടെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് സ്വാമി അവ്ദേശാനന്ദ് ഗിരി ഇക്കാര്യം പറഞ്ഞത്.
ഇത്തരത്തിൽ കുംഭമേളയെ രാഷ്ട്രീയവത്കരിക്കുന്നതിലൂടെ രാഷ്ട്രത്തിന്‍റെ സംസ്കാരം, ആചാരങ്ങൾ, വിശ്വാസം, പാരമ്പര്യങ്ങൾ എന്നിവ ആസൂത്രിതമായി കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡിൽ കുംഭമേള നടന്നുകൊണ്ടിരിക്കുമ്പോൾ, മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം അതിനോടകം തന്നെ രൂക്ഷമായിരുന്നു.
Also read: മധ്യപ്രദേശിൽ കുംഭമേള കഴിഞ്ഞെത്തിയ 99% പേർക്കും കൊവിഡ്
ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി പുതിയ കൊവിഡ് വ്യതിയാനങ്ങലെ "ഇന്ത്യൻ സമ്മർദ്ദം" അല്ലെങ്കിൽ "മോദി സമ്മർദ്ദം" എന്ന് വിളിക്കാൻ കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ വോളന്‍റിയർമാർ നിർദ്ദേശിച്ചതായി ബിജെപി ചൊവ്വാഴ്ച ആരോപിച്ചിരുന്നു.
എന്നാൽ രാജ്യത്തു വർദ്ധിച്ചു കൊണ്ടിരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ച് കുംഭമേള അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്ന് സ്വാമി അവ്ദേശാനന്ദ് ഗിരി ചൂണ്ടിക്കാട്ടി.
ഏപ്രിൽ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭപമേള നിർത്തിവെക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ കുംഭമേളയിലെ ആദ്യത്തെ ഷാഹി സ്നാനം നടന്നത് മാർച്ച് 11നാണ്. അവസാന സ്നാനം ഏപ്രിൽ 27 നും നടന്നു. കൊവിഡ് കേസുകൾ കണക്കിലെടുത്ത് കുംഭമേളയുടെ കാലാവധി 30 ദിവസമായി ചുരുക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.