ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനുള്ള ആദ്യത്തെ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. ശ്രദ്ധാകേന്ദ്രമായ നന്ദിഗ്രാമില്‍ മമത ബാനർജിക്കെതിരെ സുവേന്ദു അധികാരി ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. മമത ബാനജിയുടെ മുൻ വിശ്വസ്തനും അടുത്തിടെ തൃണമൂല്‍ വിട്ടു ബിജെപിയിലെത്തിയ സുവേന്ദു അധികാരി നന്ദിഗ്രാമിൽ മത്സരിക്കുമ്പോൾ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തൽ.
57 മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. ആദ്യത്തെ രണ്ട് ഘട്ടങ്ങൾക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.