ETV Bharat / bharat

പാകിസ്ഥാനി ഡ്രോണ്‍ അതിര്‍ത്തിയില്‍ പറക്കുന്നതായി സംശയം - സുരക്ഷാ സേന

അതിര്‍ത്തിയില്‍ ചില പ്രദേശവാസികള്‍ മഞ്ഞ വെളിച്ചം കണ്ടതായി സേനയെ അറിയിച്ചിരുന്നു.

പാക്കിസ്ഥാനി ഡ്രോണ്‍ അതിര്‍ത്തിയില്‍ പറക്കുന്നതായി സംശയം Suspected Pakistani drone spotted along IB in Jammu Jammu പാക്കിസ്ഥാനി ഡ്രോണ്‍ പാക്കിസ്ഥാനി ഡ്രോണ്‍ അതിര്‍ത്തിയില്‍ പറക്കുന്നതായി സംശയം സുരക്ഷാ സേന ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്Suspected Pakistani drone spotted along IB in Jammu Jammu പാക്കിസ്ഥാനി ഡ്രോണ്‍ പാക്കിസ്ഥാനി ഡ്രോണ്‍ അതിര്‍ത്തിയില്‍ പറക്കുന്നതായി സംശയം സുരക്ഷാ സേന ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
പാക്കിസ്ഥാനി ഡ്രോണ്‍ അതിര്‍ത്തിയില്‍ പറക്കുന്നതായി സംശയം
author img

By

Published : May 16, 2021, 5:21 PM IST

ശ്രീനഗര്‍: പാകിസ്ഥാനി ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ സഞ്ചരിക്കുന്നതായി സംശയം. ഇന്ത്യൻ നിയന്ത്രണ രേഖയ്ക്കകത്ത് ഡ്രോണില്‍ എന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സുരക്ഷാ സേന വൻ തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ തെരച്ചിൽ ആരംഭിച്ചു. ആർ‌മി, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി‌എസ്‌എഫ്), പൊലീസ് എന്നിവരുടെ സംയുക്ത സംഘങ്ങൾ ഐ‌ബിയിൽ നിന്ന് 1,500 മീറ്റർ അകലെയുള്ള പഞ്ച് തല്ലിക്കും ലാലിയാലിനും ഇടയിലുള്ള പ്രദേശത്ത് തിരച്ചില്‍ നടത്തി. അതേസമയം, തെരച്ചിൽ നടത്തിയ സമയത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

രണ്ട് ദിവസം മുന്‍പ് ജമ്മു കശ്മീരിലെ സാംബ ജില്ലയുടെ അതിർത്തി പ്രദേശത്ത് പാകിസ്ഥാൻ ഡ്രോണുകളിലെത്തിച്ച ആയുധങ്ങൾ ബിഎസ്എഫ് കണ്ടെടുത്തിരുന്നു. എകെ 47 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന് എന്നിവയാണ് പ്രദേശത്ത് നിന്നും കണ്ടെടുത്തത്. കൂടാതെ ചില പ്രദേശവാസികള്‍ മഞ്ഞ വെളിച്ചം കണ്ടതായി സേനയെ അറിയിച്ചിരുന്നു.

Also Read: ജമ്മു അതിര്‍ത്തിയില്‍ മഞ്ഞ വെളിച്ചം കണ്ടതായി പ്രദേശവാസി: തിരച്ചില്‍ ആരംഭിച്ച് സൈന്യം

തീവ്രവാദികളെയോ ആയുധങ്ങളെയോ മയക്കുമരുന്നുകളെയോ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങള്‍ തടയാൻ അതിർത്തിയിലെ സുരക്ഷാ സേന അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് സേന വ്യക്തമാക്കി.കഴിഞ്ഞ വർഷം ജൂൺ 20ന് കത്വവ ജില്ലയിൽ 5.5 കിലോഗ്രാം പേലോഡുമായി എത്തിയ പാകിസ്ഥാൻ ഹെക്സകോപ്റ്റർ ഡ്രോൺ ബി‌എസ്‌എഫ് വെടിവെച്ചിട്ടിരുന്നു. യുഎസ് നിർമിത എം 4 സെമി ഓട്ടോമാറ്റിക് കാർബൈനും ഏഴ് ചൈനീസ് ഗ്രനേഡുകളും അന്ന് കണ്ടെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റ് പല അവസരങ്ങളിലും പാകിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ പ്രദേശത്തേക്ക് പതിച്ച സ്റ്റിക്കി ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ബി.എസ്.എഫും പൊലീസും കണ്ടെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.