ETV Bharat / bharat

ജമ്മുവിൽ വീണ്ടും പാക് ഡ്രോണുകൾ; അന്വേഷണം ആരംഭിച്ചു - JK's Samba

വ്യാഴാഴ്ച രാത്രി 8.30 ഓടെ ബാരി-ബ്രാഹ്മണ, ചിലദ്യ, ഗഗ്‌വാൾ പ്രദേശങ്ങളിലാണ് ഡ്രോൺ കണ്ടെത്തിയത്.

drones in jammu kashmir  drone war  militancy in kashmir  pakistani drones in kashmir  പാക് ഡ്രോണുകൾ  അന്വേഷണം ആരംഭിച്ചു  Pak drones noticed at 3 locations  JK's Samba  പാക് ഡ്രോൺ
ജമ്മുവിൽ വീണ്ടും പാക് ഡ്രോണുകൾ; അന്വേഷണം ആരംഭിച്ചു
author img

By

Published : Jul 30, 2021, 10:05 AM IST

ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ മൂന്ന് വ്യത്യസ്തയിടങ്ങളിലായി പാക് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച (ജൂലൈ 29) രാത്രി 8.30 ഓടെ ബാരി-ബ്രാഹ്മണ, ചിലദ്യ, ഗഗ്‌വാൾ പ്രദേശങ്ങളിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷ സ്ഥാപനങ്ങൾക്ക് മുകളിലും ജമ്മു-പത്താൻകോട്ട് ഹൈവേ പരിസരത്തുമാണ് ഡ്രോണുകൾ കണ്ടത്.

കഴിഞ്ഞയാഴ്ച്ച കനാച്ചക്ക് അതിർത്തി പ്രദേശത്ത് അഞ്ച് കിലോ വരുന്ന ഇംപ്രൂവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) മെറ്റീരിയൽ വഹിച്ച പാകിസ്ഥാൻ ഡ്രോൺ പൊലീസ് വെടിവച്ചിട്ടിരുന്നു. മേഖലയിൽ അന്വേഷണം ആരംഭിച്ചതായി സുരക്ഷ സേനയും പൊലീസും അറിയിച്ചു. ഡ്രോൺ ആക്രമണ ഭീതി കടുത്തതോടെ സൈന്യം മേഖലയിൽ പരിശോധന കർശമാക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

also read:അമ്പെയ്‌ത്തില്‍ മെഡല്‍ പ്രതീക്ഷയുമായി ദീപിക കുമാരി ക്വാർട്ടറില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.