ETV Bharat / bharat

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ആര്‍ജെഡി ഇവിഎമ്മിനെ കുറ്റം പറയുന്നു: സുഷീല്‍ മോദി

പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ഇവിഎമ്മുകളില്‍ പഴിചാരി രക്ഷപെടാനാണ് ആര്‍ജെഡി ശ്രമിക്കുന്നതെന്നാണ് സുഷീലിന്‍റെ പരിഹാസം.

RJD will certainly blame EVMs for their electoral loss: Sushil Modi  Sushil Modi blame RJD  Sushil Modi  ആര്‍ജെഡി  ഇവിഎം  ബിഹാര്‍ തെരഞ്ഞെടുപ്പ്  ബിഹാര്‍ തെരഞ്ഞെടുപ്പ് 2020
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ ആര്‍ജെഡി ഇവിഎമ്മിനെ കുറ്റം പറയുന്നു: സുഷീല്‍ മോദി
author img

By

Published : Nov 11, 2020, 5:12 AM IST

പട്ന: തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലേക്ക് കടക്കവെ വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം ആരോപിച്ച് രാഷ്ടീയ പാര്‍ട്ടികള്‍ രംഗത്ത് എത്തി. പാര്‍ട്ടികളുടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. വോട്ടിങ്ങ് മെഷീനുകളില്‍ ക്രമക്കേട് ആരോപിച്ച രാഷ്ട്രീയ ജനത ദള്ളിനെതിരെ ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുഷീല്‍ മോദി രംഗത്തെത്തി. പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ഇവിഎമ്മുകളില്‍ പഴിചാരി രക്ഷപെടാനാണ് ആര്‍ജെഡി ശ്രമിക്കുന്നതെന്നാണ് സുഷീലിന്‍റെ പരിഹാസം.

മോദിയുടെ വോട്ടിങ്ങ് മെഷീനെന്ന് ഇവിഎമ്മിനെ വിളിച്ച രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ആര്‍ജെഡിയും ആരോപണം ഉന്നയിക്കുമെന്ന് താന്‍ കരുതിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കൊപ്പം നിന്ന ബിഹാറിലെ വനിതകളോട് താന്‍ നന്ദിപറയുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍ജെഡിയുടെ പ്രവര്‍ത്തനം ജനാധിപത്യത്തന് ചേര്‍ന്നതല്ല. എന്‍ഡിഎ കേവല ഭുരിപക്ഷം നേടി ബിഹാറില്‍ വീണ്ടും അധികാരത്തിലെത്തി. സഖ്യത്തെ നയിച്ച മോദിക്കും ബിജെപി പ്രസിഡന്‍റ് ജെപി നദ്ദക്കും അദ്ദേഹം നന്ദി അറിയിച്ചു. സംസ്ഥാനത്തെ 38 ജില്ലകളിലെ 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആരംഭിച്ച വോട്ടെണ്ണല്‍ രാത്രി വൈകിയും പുര്‍ത്തിയായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.