നടിപ്പിന്‍ നായകന്‍ സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. സുരത്തൈ ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ 42ാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് ടീസര്‍, നിര്‍മാതാക്കള്‍ പുറത്തുവിട്ടു. സൂര്യ 42 എന്ന് താത്‌കാലികമായി പേരിട്ടിരുന്ന സിനിമയ്‌ക്ക് 'കങ്കുവ' എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്.
-
A Man with Power of Fire & a saga of a Mighty Valiant Hero.#Suriya42 Titled as #Kanguva In 10 Languages🔥
— Studio Green (@StudioGreen2) April 16, 2023 " class="align-text-top noRightClick twitterSection" data="
In Theatres Early 2024
Title video 🔗: https://t.co/xRe9PUGAzP@KanguvaTheMovie @Suriya_offl @DishPatani @directorsiva @ThisIsDSP @StudioGreen2 @UV_Creations @kegvraja pic.twitter.com/0uWXDIMCTM
">A Man with Power of Fire & a saga of a Mighty Valiant Hero.#Suriya42 Titled as #Kanguva In 10 Languages🔥
— Studio Green (@StudioGreen2) April 16, 2023
In Theatres Early 2024
Title video 🔗: https://t.co/xRe9PUGAzP@KanguvaTheMovie @Suriya_offl @DishPatani @directorsiva @ThisIsDSP @StudioGreen2 @UV_Creations @kegvraja pic.twitter.com/0uWXDIMCTMA Man with Power of Fire & a saga of a Mighty Valiant Hero.#Suriya42 Titled as #Kanguva In 10 Languages🔥
— Studio Green (@StudioGreen2) April 16, 2023
In Theatres Early 2024
Title video 🔗: https://t.co/xRe9PUGAzP@KanguvaTheMovie @Suriya_offl @DishPatani @directorsiva @ThisIsDSP @StudioGreen2 @UV_Creations @kegvraja pic.twitter.com/0uWXDIMCTM
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഫാന്‍റസി ആക്ഷൻ ഡ്രാമയായി 2024ന്‍റെ തുടക്കത്തില്‍ റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. യുവി ക്രിയേഷൻസാണ് 'കങ്കുവ'യുടെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ടൈറ്റില്‍ ടീസറിനൊപ്പം ഒരു കുറിപ്പും നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.
'അഗ്നിശക്തിയുള്ള മനുഷ്യന്‍. ശക്തനായ വീരന്‍റെ കഥ. കങ്കുവ എന്നാണ് സൂര്യ 42ന് പേരിട്ടിരിക്കുന്നത്. 2024 തുടക്കത്തില്‍ 10 ഭാഷകളില്‍ റിലീസ് ചെയ്യും.' - യുവി ക്രിയേഷന്‍സ് കുറിച്ചു. ഒപ്പം കങ്കുവ ടൈറ്റില്‍ പോസ്‌റ്ററും ടൈറ്റില്‍ ടീസറും നിര്‍മാതാക്കള്‍ പങ്കുവച്ചു.
-
Sheer joy working with Siva & Team on this mighty saga. Happy to share the title look of #Kanguvahttps://t.co/7TiAfM2fTE@directorsiva @ThisIsDSP @kegvraja @DishPatani @vetrivisuals @SupremeSundar_ @StudioGreen2 @UV_Creations @saregamasouth pic.twitter.com/pcdKo99wAj
— Suriya Sivakumar (@Suriya_offl) April 16, 2023 " class="align-text-top noRightClick twitterSection" data="
">Sheer joy working with Siva & Team on this mighty saga. Happy to share the title look of #Kanguvahttps://t.co/7TiAfM2fTE@directorsiva @ThisIsDSP @kegvraja @DishPatani @vetrivisuals @SupremeSundar_ @StudioGreen2 @UV_Creations @saregamasouth pic.twitter.com/pcdKo99wAj
— Suriya Sivakumar (@Suriya_offl) April 16, 2023Sheer joy working with Siva & Team on this mighty saga. Happy to share the title look of #Kanguvahttps://t.co/7TiAfM2fTE@directorsiva @ThisIsDSP @kegvraja @DishPatani @vetrivisuals @SupremeSundar_ @StudioGreen2 @UV_Creations @saregamasouth pic.twitter.com/pcdKo99wAj
— Suriya Sivakumar (@Suriya_offl) April 16, 2023
Also Read: 'സ്‌നേഹവും ബഹുമാനവും'; ക്രിക്കറ്റ് ഇതിഹാസവും നടിപ്പിന്‍ നായകനും കണ്ടുമുട്ടിയപ്പോള്‍...
സൂര്യയും തന്‍റെ സിനിമയുടെ ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 'ഈ ശക്തമായ ഇതിഹാസത്തില്‍ ശിവയ്‌ക്കും ടീമിനും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷം. 'കങ്കുവ'യുടെ ടൈറ്റിൽ ലുക്ക് പങ്കിടുന്നതിൽ സന്തോഷമുണ്ട്.' - സൂര്യ കുറിച്ചു.
യുവി ക്രിയേഷൻസും സ്‌റ്റുഡിയോ ഗ്രീനും സംയുക്തമായി ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ ദിഷ പഠാനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'കങ്കുവ'യിൽ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത അവതാരത്തിലാകും ദിഷ പഠാനി എത്തുക.
ആദി നാരായണയുടെ തിരക്കഥയ്‌ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണം ഒരുക്കുക. മിലന്‍ കലാസംവിധാനവും നിര്‍വഹിക്കും. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. വെട്രി പളനിസാമി ഛായാഗ്രഹണവും റിച്ചാർഡ് കെവിന്‍ എഡിറ്റിങും നിര്‍വഹിക്കും.
Also Read: മൃണാള്‍ ഠാക്കൂര്‍ ഇനി സൂര്യയ്‌ക്കൊപ്പം ; തെന്നിന്ത്യയില്‍ അരങ്ങേറ്റത്തിനൊരുങ്ങി താരം
ദേവിശ്രീ പ്രസാദാണ് കങ്കുവയ്‌ക്ക് വേണ്ടി സംഗീതമൊരുക്കുക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. പത്ത് വ്യത്യസ്‌ത ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. 'കങ്കുവ'യുടെ ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസലിന്‍റെ' ചിത്രീകരണം ഉടൻ ആരംഭിക്കും. 2020 ഏപ്രില്‍ മെയ് മാസത്തോടെ ചിത്രത്തിനായി സമയം മാറ്റിവയ്‌ക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 ദിവസത്തെ കോള്‍ ഷീറ്റാണ് സൂര്യ നല്‍കിയിരിക്കുന്നത്.
അച്ഛന്‍ - മകന്‍ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുക. സിനിമയ്‌ക്കായി കഴിഞ്ഞ വര്‍ഷം സൂര്യ ജെല്ലിക്കെട്ട് പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിന് ആവശ്യമായ കാളകളെ താന്‍ ദത്തെടുത്തുവെന്നും ഇതേ മൃഗങ്ങളെയാകും ചിത്രീകരണത്തിന് ഉപയോഗപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
അക്ഷയ് കുമാർ നായകനായെത്തുന്ന 'സൂരറൈ പോട്രു'വിന്‍റെ ഹിന്ദി റീമേക്കിലും സൂര്യ എത്തും. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്.
Also Read: 'ഈ സെല്‍ഫി എന്നുടെ പെരിയ അച്ചീവ്മെന്‍റ്'; ഇന്നസെന്‍റിനെ കുറിച്ച് സൂര്യ