ETV Bharat / bharat

സിരുത്തൈ ശിവയ്‌ക്കൊപ്പം പുതിയ ചിത്രവുമായി നടൻ സൂര്യ, 'സൂര്യ 42' ആരംഭിച്ചു - film news tamilnadu

മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ശേഷമുള്ള സൂര്യയുടെ ചിത്രമാണിത്. കഴിഞ്ഞ മാസമാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം താരത്തിന് ലഭിച്ചത്.

Suriya  മികച്ച നടനുള്ള ദേശീയ അവാർഡ്  Suriya starts filming for Siruthai Siva movie  സിറുത്തൈ ശിവ  സൂര്യ  സൂരറൈ പോട്ര്  ചെന്നൈ വാർത്തകൾ  സിനിമ വാർത്തകൾ  filim news tamilnadu  surya national awrd
സിരുത്തൈ ശിവയ്‌ക്കൊപ്പം പുതിയ ചിത്രവുമായി നടൻ സൂര്യ, 'സൂര്യ 42' ആരംഭിച്ചു
author img

By

Published : Aug 24, 2022, 4:29 PM IST

ചെന്നൈ: സംവിധായകന്‍ സിരുത്തൈ ശിവയ്‌ക്കൊപ്പമുളള തന്‍റെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചതായി നടിപ്പിന്‍ നായകന്‍ സൂര്യ ബുധനാഴ്‌ച (24.08.2022) അറിയിച്ചു. തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തിന്‍റെ ലോഞ്ചിൽ വച്ച് സംവിധായകനും, സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനുമൊപ്പമുളള ചിത്രവും നടന്‍ പുറത്തുവിട്ടു. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതായും എല്ലാവരുടേയും അനുഗ്രഹം വേണമെന്നും സൂര്യ ട്വീറ്റ് ചെയ്‌തു.

സ്‌റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രം സൂര്യയുടെ 42-ാമത് സിനിമയാണ്. കഴിഞ്ഞ മാസമാണ് "സൂരറൈ പോട്ര്" എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് സൂര്യയെ തേടിയെത്തിയത്. "തൻഹാജി: ദി അൺസങ് വാരിയർ" എന്ന ചിത്രത്തിലെ പ്രകടനത്തിന് അജയ് ദേവ്‌ഗണുമായാണ് താരം ബഹുമതി പങ്കിട്ടത്.

കമൽഹാസൻ നായകനായ "വിക്രം" എന്ന ചിത്രത്തിലും ആർ മാധവൻ നായകനായ "റോക്കട്രി: ദി നമ്പി ഇഫക്റ്റ്" എന്ന ചിത്രത്തിലും സൂര്യ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. "വണങ്കാൻ " ആണ് താരം സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.