ETV Bharat / bharat

Suriya 43 Dulquer Salmaan and Nazriya സൂര്യയും ദുല്‍ഖര്‍ സല്‍മാനും;പുറനാന്നൂറ് സുധ കൊങ്കര ചിത്രത്തില്‍ നസ്രിയയും - പുറനാന്നൂറ്

Purananooru Dulquer Salmaan in Sudha Kongara movie സുധ കൊങ്കരയുമായി കൈകോർക്കാൻ ഒരുങ്ങി ദുൽഖർ സൽമാനും നസ്രിയയും വിജയ് വർമയും..'പുറനാന്നൂറ്' (Purananooru) എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.

Dulquer Salmaan and Nazriya in Suriya 43  Dulquer Salmaan and Nazriya  Suriya 43  Suriya  Dulquer Salmaan  Nazriya  സൂര്യയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും  സുധ കൊങ്കര ചിത്രത്തില്‍ നസ്രിയയും  ദുല്‍ഖര്‍ സല്‍മാന്‍  സൂര്യ  നസ്രിയ  സുധ കൊങ്കര
Dulquer Salmaan and Nazriya in Suriya 43
author img

By ETV Bharat Kerala Team

Published : Oct 26, 2023, 5:43 PM IST

Updated : Oct 27, 2023, 9:58 AM IST

'സൂരറൈ പോട്ര്' എന്ന സിനിമയ്‌ക്ക് ശേഷം സുധ കൊങ്കരയും (Sudha Kongara) സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. സൂര്യ (Suriya) നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan in Sudha Kongara movie) നസ്രിയ ഫഹദും (Nazriya in Suriya Sudha Kongara movie) പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനത്തിനൊപ്പമായിരുന്നു ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്. 'പുറനാന്നൂറ്' (Purananooru) എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

Also Read: Dulquer Salmaan Birthday Wishes To Mammootty: 'കുട്ടി ആയിരുന്നപ്പോൾ ആയിത്തീരാന്‍ ആഗ്രഹിച്ച മനുഷ്യന്‍'; മമ്മൂട്ടിക്ക് ദുല്‍ഖറിന്‍റെ ആശംസ

'ആകർഷകവും ആവേശകരവുമായ ഒരു യാത്ര.. ഈ മനോഹരമായ ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഒപ്പം സൂര്യ 43 എന്ന ഹാഷ്‌ടാഗും പങ്കുവച്ചിരുന്നു (Dulquer Salmaan Facebook post).

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഒരുക്കുന്ന ഒരു പീരിയോഡിക്കല്‍ ഗ്യാങ്സ്‌റ്റര്‍ ചിത്രമാണ് ഇതെന്നാണ് സൂചന. സൂര്യയുടെ കരിയറിലെ 43-ാമത് ചിത്രമായതിനാല്‍ ചിത്രത്തിന് 'സൂര്യ 43' എന്നായിരുന്നു താല്‍ക്കാലികമായി പേരിട്ടിരുന്നത്. വിജയ്‌ വര്‍മയും (Vijay Varma in Sudha Kongara movie) സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് വിജയ്‌ വര്‍മ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: Dulquer Salmaan bad experience 'ഒരിക്കല്‍ പ്രായമായ സ്‌ത്രീ എന്‍റെ പിന്‍ഭാഗത്ത് വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു'; ദുരനുഭവം പറഞ്ഞ് ദുല്‍ഖര്‍

അതേസമയം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് നസ്രിയ വീണ്ടും തമിഴകത്തേയ്‌ക്ക് തിരികെ എത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ 'തിരുമനം എനും നിക്കാഹ്' ആയിരുന്നു നസ്രിയയുടെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്‌ത തമിഴ് ചിത്രം. അതേസമയം 'ബാംഗ്ലൂര്‍ ഡെയ്‌സി'ന് ശേഷം ഈ ചിത്രത്തിലൂടെ നസ്രിയയും ദുല്‍ഖറും വീണ്ടും ഒന്നിക്കുകയാണ്.

ടൂഡി എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ജ്യോതികയും രാജ്‌ശേഖര്‍ പാണ്ഡ്യനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജിവി പ്രകാശ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. ജിവി പ്രകാശിന്‍റെ 100-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്.

അതേസമയം 'സൂരറൈ പോട്രി'ന് ശേഷം സൂര്യയും സുധ കൊങ്കരയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. സിനിമയിലെ അഭിനയ മികവിന് അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

Also Read: Dulquer Salmaan| അടുത്ത ദശകത്തിൽ ഒരു റൊമാന്‍റിക് ഹീറോ ആയി അതിജീവിക്കാന്‍ കഴിയില്ല; കാരണം പറഞ്ഞ് ദുൽഖർ സൽമാന്‍

Last Updated : Oct 27, 2023, 9:58 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.