ETV Bharat / bharat

ഒമിക്രോണ്‍: സുപ്രീംകോടതി നാളെ മുതല്‍ വിര്‍ച്വല്‍ സംവിധാനത്തില്‍ - supreme court to conduct hearings virtually

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നേരത്തേയും കോടതി നടപടികള്‍ വിര്‍ച്വല്‍ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.

സുപ്രീംകോടതി വിര്‍ച്വല്‍ സംവിധാനം  ഒമിക്രോണ്‍ കോടതി നടപടികള്‍ വിര്‍ച്വല്‍  supreme court to conduct hearings virtually  omicron surge supreme court virtual mode
ഒമിക്രോണ്‍: സുപ്രീംകോടതി നടപടികള്‍ നാളെ മുതല്‍ വിര്‍ച്വല്‍ സംവിധാനത്തില്‍
author img

By

Published : Jan 2, 2022, 10:09 PM IST

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകളിലുണ്ടായ വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലെ എല്ലാ നടപടികളും വിര്‍ച്വല്‍ സംവിധാനത്തിലേക്ക് മാറുന്നു. ജനുവരി മൂന്ന് മുതല്‍ രണ്ടാഴ്‌ചത്തേക്ക് കോടതി നടപടി ക്രമങ്ങള്‍ വിര്‍ച്വല്‍ സംവിധാനത്തില്‍ നടത്താന്‍ തീരുമാനിച്ചതായി സുപ്രീംകോടതി അഡ്‌മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഫിസിക്കൽ ഹിയറിങ് സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച സർക്കുലർ തൽക്കാലം താൽക്കാലികമായി റദ്ദാക്കിയതായും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ശൈത്യകാല അവധിക്ക് ശേഷം തിങ്കളാഴ്‌ചയാണ് സുപ്രീംകോടതി വീണ്ടും തുറക്കുന്നത്.

ദൈർഘ്യമേറിയ വാദങ്ങള്‍ ആവശ്യമുള്ള കേസുകളില്‍ ഫിസിക്കൽ ഹിയറിങുകള്‍ ബുധൻ, വ്യാഴം ദിവസങ്ങളില്‍ സുപ്രീംകോടതി പരിഗണിക്കുമെന്ന് 2021 ഒക്‌ടോബർ 7ന് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ (പ്രത്യേക നിര്‍ദേശം) വ്യക്തമാക്കിയിരുന്നു. തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി തിങ്കൾ, വെള്ളി ദിവസങ്ങളില്‍ വെർച്വൽ മോഡിലൂടെയും ചൊവ്വാഴ്‌ചകളിൽ ഹൈബ്രിഡ് മോഡിലൂടെയും ആണ് കോടതി വാദങ്ങള്‍ കേട്ടിരുന്നത്.

കൊവിഡിനെ തുടര്‍ന്ന് 2020 മാർച്ച് മുതൽ സുപ്രീംകോടതി വീഡിയോ കോൺഫറൻസിങിലൂടെയാണ് കേസുകൾ പരിഗണിച്ചിരുന്നത്. പിന്നീട് കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കോടതി നടപടികള്‍ സാധാരണ രീതിയിലേക്ക് മാറിയിരുന്നു.

Also read: ഭീതി ഉയര്‍ത്തി ഒമിക്രോണ്‍ ; രാജ്യത്ത് 27,553 പേര്‍ക്ക് കൂടി കൊവിഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.