ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഓക്‌സിജൻ, വാക്‌സിൻ വിതരണം എന്നിവയിൽ കേന്ദ്രനയം കാണണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി കോടതി നിയമിക്കുകയും ചെയ്തു. വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴമുണ്ടാക്കുന്നുവെന്നും അതിനാൽ കേസുകൾ സുപ്രീം കോടതിക്ക് വിടണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് കോടതി നാളെ പരിഗണിക്കും.