ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്‌തുള്ള ഹർജികളുടെ വാദത്തിൽ മാറ്റം വരുത്താനാകില്ലെന്ന് സുപ്രീം കോടതി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളുടെ വാദം പിൻവലിക്കണമെന്നും പകരം കേന്ദ്ര സർക്കാരിനെതിരായ ഓർഡിനൻസിൽ വാദം കേൾക്കണമെന്നും ഡൽഹി സർക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചിരുന്നു. ഈ വിഷയത്തിലാണ് സുപ്രീം കോടതി മറുപടി നൽകിയത്.
ഡൽഹി സർക്കാരിനെതിരായ ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ഓർഡിനൻസിൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന ഭരണ ഘടന ബെഞ്ചിനെയാണ് നിയോഗിച്ചിട്ടുള്ളത്. അതേസമയം ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള 2019ലെ കേന്ദ്ര തീരുമാനത്തിനെതിരായ ഹർജികളിൽ ഓഗസ്‌റ്റ് രണ്ട് മുതൽ ദൈനംദിന വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിക്കുകയും ഇത് മാറ്റിവയ്‌ക്കണമെന്ന് ഡൽഹി സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വി കോടതിയോട് ആവശ്യപ്പെടുകയുമായിരുന്നു.
ഓർഡിനൻസ് വിഷയം ഭരണ ഘടന ബെഞ്ചിന് വിട്ടതിനോട് യോജിപ്പില്ലെന്നും ഇത് മൂലം മുഴുവൻ സംവിധാനവും സ്‌തംഭിച്ചിരിക്കുകയാണെന്നും അതിനാൽ ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിന് മുൻപ് ഓർഡിനൻസ് വിഷയം കേൾക്കണമെന്നും സിംഗ്വി കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഓർഡിനൻസിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്‌തുള്ള ഡൽഹി സർക്കാരിന്‍റെ ഹർജി ആർട്ടിക്കിൾ 370 ന്‍റെ ഹർജികൾ പൂർത്തിയാക്കിയ ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ആർട്ടിക്കിൾ 370 ൽ വാദം ആഗസ്‌റ്റ് 2 മുതൽ : കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെ കേന്ദ്ര സർക്കാർ സത്യവാങ്‌മൂലത്തിലൂടെ ന്യായീകരിച്ചിരുന്നു.എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടി ചോദ്യം ചെയ്‌ത് ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്‍പിലെത്തിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ എസ്‌കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക.
also read : Article 370 | കശ്‌മീരിന്‍റെ പ്രത്യേക പദവി കേസ് : ഓഗസ്റ്റ് രണ്ട് മുതൽ ദൈനംദിന വാദം കേൾക്കലെന്ന് സുപ്രീം കോടതി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി നാല് വര്‍ഷത്തിന് ശേഷമാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരില്‍ അവസ്ഥ മാറിയെന്നും ഒരാള്‍ക്കും ലജ്ജിക്കേണ്ട സ്ഥിതിയില്ലെന്നും കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാര്‍ മേത്ത പറഞ്ഞിരുന്നു.