ETV Bharat / bharat

'മാര്‍ഗദര്‍ശിക്കെതിരായ കേസുകളിലെ വിചാരണ നിര്‍ത്തിവയ്‌ക്കണം' ; ആന്ധ്ര ഹൈക്കോടതിയോട് സുപ്രീംകോടതി - മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ്

Margadarsi Case Updates : മാര്‍ഗദര്‍ശിക്കെതിരായ കേസുകളിലെ വിചാരണ നിര്‍ത്തിവയ്‌ക്കാന്‍ ആന്ധ്ര ഹൈക്കോടതിയോട് നിര്‍ദേശിച്ച് സുപ്രീംകോടതി. സര്‍ക്കാരിനും സിഐഡിക്കും നോട്ടിസ്. കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും.

Etv Bharat
Margadarsi Case SC Ordered To AP HC To Stop The Trial Of Cases
author img

By ETV Bharat Kerala Team

Published : Dec 15, 2023, 8:51 PM IST

Updated : Dec 15, 2023, 9:57 PM IST

ന്യൂഡല്‍ഹി : മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിനെതിരായ കേസുകളിലെ വിചാരണ താത്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതിയുടെ പരിശോധന പൂര്‍ത്തിയാകുന്നത് വരെ വിചാരണ നിര്‍ത്തിവയ്‌ക്കാനാണ് നിര്‍ദേശം. മാര്‍ഗദര്‍ശിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട മുഴുവന്‍ കേസുകളും തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാര്‍ഗദര്‍ശിക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ നടപടിയെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിഷയത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിനും സിഐഡിക്കും സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് 2024 ഫെബ്രുവരി 2ന് വീണ്ടും കോടതി പരിഗണിക്കും.

ഒരേ വിഷയത്തില്‍ വ്യത്യസ്‌ത കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അവയില്‍ ചിലത് തെലങ്കാന ഹൈക്കോടതിയിലും ചിലത് ആന്ധ്രപ്രദേശ് ഹൈക്കോടതിയിലുമാണെന്നും മാര്‍ഗദര്‍ശിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര പറഞ്ഞു. ഒരു കേസിന്‍റെ അന്വേഷണം തെലങ്കാന ഹൈക്കോടതിയോട് ഏറ്റെടുക്കാന്‍ സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ലൂത്ര ശ്രദ്ധയില്‍പ്പെടുത്തി. കൂടാതെ മാര്‍ഗദര്‍ശിയുമായി ബന്ധപ്പെട്ട് ഇരു ഹൈക്കോടതികളിലുമുള്ള കേസുകളുടെ മുഴുവന്‍ വിശദാംശങ്ങളും ലൂത്ര സുപ്രീംകോടതിക്ക് കൈമാറി.

ഈ ഫയലുകള്‍ പരിശോധനയ്ക്ക്‌ വിധേയമാക്കിയതിന് പിന്നാലെയാണ് കോടതി ആന്ധ്ര സര്‍ക്കാരിനും സിഐഡിക്കും നോട്ടിസ് അയച്ചത്. കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്ന ഫെബ്രുവരി 2 വരെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ കേസുകളുടെ വിചാരണ സ്റ്റേ ചെയ്യണമെന്ന ലൂത്രയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്‌തു.

Last Updated : Dec 15, 2023, 9:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.