ETV Bharat / bharat

Supreme Court On Media | 'മാധ്യമ ചര്‍ച്ചകള്‍ വലിയ മലിനീകരണം'; വിമര്‍ശനവുമായി എൻ.വി രമണ - ഡൽഹി മലിനീകരണം സുപ്രീം കോടതി

പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്താണ് മാധ്യമളില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ (Chief Justice N V Ramana)

വാര്‍ത്ത ചാനലുകള്‍ മാധ്യമ ചര്‍ച്ചകള്‍  സുപ്രീം കോടതി മാധ്യമ ചര്‍ച്ച മലിനീകരണം  ഡല്‍ഹി മലിനീകരണം  Supreme Court of India  Media discussion delhi pollution  ഡൽഹി മലിനീകരണം സുപ്രീം കോടതി  delhi pollution Supreme Court of India
Supreme Court On Media | 'മാധ്യമ ചര്‍ച്ചകള്‍ വലിയ മലിനീകരണം സൃഷ്‌ടിക്കുന്നു'; വിമര്‍ശനവുമായി എൻ.വി രമണ
author img

By

Published : Nov 17, 2021, 10:58 PM IST

ന്യൂഡല്‍ഹി : ഡൽഹിയിലെ മലിനീകരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എൻ.വി രമണ (N.V Ramana Chief Justice of India). വാര്‍ത്ത ചാനലുകളില്‍(News Channels) നടക്കുന്ന ചർച്ചകൾ മറ്റെവിടെത്തെക്കാളും കൂടുതൽ മലിനീകരണം സൃഷ്‌ടിക്കുന്നു. അവര്‍ക്ക് കാര്യം എന്താണെന്ന് അറിയില്ലെന്നും എൻ.വി രമണ പറഞ്ഞു.

പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ചര്‍ച്ചയാക്കുന്നു. എല്ലാവര്‍ക്കും അവരുടെ അജണ്ടയുണ്ട്. ഞങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയില്ലെന്നും കോടതി (Supreme Court) പറഞ്ഞു. വായുമലിനീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കാന്‍ ബ്യൂറോക്രസിക്ക് കഴിയുന്നില്ല. മലിനീകരണം തടയുന്നതിന് എടുത്ത തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സുപ്രീം കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുത്.

'ബ്യൂറോക്രസിയുടെ നിലപാട് ദൗര്‍ഭാഗ്യകരം'

ഡല്‍ഹിയിലെ രൂക്ഷമായ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ബ്യൂറോക്രസിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു തീരുമാനവും ബ്യൂറോക്രാറ്റുകള്‍ എടുക്കുന്നില്ല. എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ്. ഈ തരത്തിലേക്ക് ബ്യൂറോക്രസി എത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് മുഖ്യകാരണം വൈക്കോല്‍ കത്തിക്കല്‍ അല്ലെന്ന് താന്‍ പറഞ്ഞതിനെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു.

എന്നാല്‍ കോടതി ഇതിനോട് വിയോജിച്ചു. പൂര്‍ണമായി വിലക്കിയിട്ടും ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.

ALSO READ: Ansi Kabeer|Anjana Shajan|മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമയടക്കം 6 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.