ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതിയെയും മകളെയും തിരിച്ചെത്തിക്കണമെന്ന ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഐഎസ് ഭീകരനായ ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് 2019 മുതല്‍ക്ക് ജയിലിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി തീര്‍പ്പാക്കിയത്.
വിഷയത്തില്‍ എട്ട് ആഴ്‌ചയ്ക്കുള്ളിൽ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നിർദേശിച്ചു. സർക്കാർ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കില്‍ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആയിഷയുടെ പിതാവ് വിജെ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.