ETV Bharat / bharat

സുപ്രീംകോടതി കൊവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി - സുപ്രീംകോടതി കൊവിഡ് കേസ്

കൊ​വി​ഡ്​ ര​ണ്ടാം തരംഗം ദേ​ശീ​യ​ത​ല അ​ടി​യ​ന്ത​രാ​വസ്ഥ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സുപ്രീംകോടതി

Covid situation  Supreme Court asks Centre on covid  second wave of covid  സുപ്രീംകോടതി കൊവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി  സുപ്രീംകോടതി കൊവിഡ് കേസ്  കൊവിഡ് രണ്ടാം തരംഗം
സുപ്രീംകോടതി കൊവിഡ് കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി
author img

By

Published : Apr 23, 2021, 12:57 PM IST

Updated : Apr 23, 2021, 2:14 PM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എടുത്ത കേ​സിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. കേസിൽ സുപ്രീംകോടതിയെ സഹായിക്കാനായി നിയോഗിച്ച ​അമിക്കസ്ക്യൂറി പദവിയിൽ നിന്നാണ് സാൽവേ പിന്മാറിയത്. കേസിൽ നിന്ന് പിന്മാറാൻ സാൽവെ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു. കൊ​വി​ഡ്​ ര​ണ്ടാം തരംഗം ദേ​ശീ​യ​ത​ല അ​ടി​യ​ന്ത​രാ​വസ്ഥ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​ന്ത്ര​ണ​ത്തി​ന്​ സ​ർ​ക്കാ​ർ ദേ​ശീ​യ പ​ദ്ധ​തി കാണണമെന്നും സുപ്രീംകോ​ട​തി നിര്‍ദേശിച്ചു.

​ഓക്​​സി​ജ​ൻ, കൊ​വി​ഡ്​ പ്ര​തി​രോ​ധം, വാ​ക്​​സി​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​ന്​ വ്യ​ക്തമായ ക​ർ​മ​പ​ദ്ധ​തി വേ​ണ​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി വച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള ഹൈക്കോടതികളുടെ ജുഡീഷ്യൽ അധികാരവും സുപ്രീം കോടതി വാദത്തിനിടെ പരിശോധിക്കും. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Last Updated : Apr 23, 2021, 2:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.